1 GBP = 103.12

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാമിൻ്റെ ഭാര്യാപിതാവ് നാട്ടിൽ നിര്യാതനായി…

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാമിൻ്റെ ഭാര്യാപിതാവ് നാട്ടിൽ നിര്യാതനായി…

പ്രെസ്റ്റൺ:- യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻ ജനറൽ സെക്രട്ടറി തങ്കച്ചൻ എബ്രഹാമിൻ്റെ ഭാര്യാപിതാവ് നാട്ടിൽ നിര്യാതനായി. കോട്ടയം ആർപ്പൂക്കര പിണഞ്ചിറക്കുഴി നാലുകണ്ടത്തിൽ വർക്കി ഔസേപ്പ് (അപ്പച്ചൻ, 84) ഇന്നലെയാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. ഭാര്യ അന്നമ്മ ജോസഫ്. മക്കൾ ജോയ് ഔസേപ്പ്, ഔസേപ്പ് ജോസഫ്, ലിസമ്മ തങ്കച്ചൻ (യുകെ), മേഴ്സി ജോയ്, മിനി ജോസഫ്, തങ്കച്ചൻ എബ്രഹാം  (പ്രെസ്റ്റൺ). പിതാവിന് സഖമില്ലാത്തറിഞ്ഞ് ലിസമ്മ നാട്ടിലേക്ക് തിരിച്ചിരുന്നു. എന്നാൽ നാട്ടിൽ എത്തുന്നതിന് മുൻപ് അദ്ദേഹം മരണമടഞ്ഞു.

മൃതസംസ്കാരം നാളെ വ്യാഴാഴ്ച (25/3/21) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ നിന്നും ശുശ്രൂഷകൾ ആരംഭിച്ച് വില്ലൂന്നി സെൻറ്. സേവ്യേഴ്സ് പള്ളിയിൽ.

തങ്കച്ചൻ എബ്രഹാമിൻ്റെ ഭാര്യാപിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ്ൺ ജോൺ, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, ഉപദേശക സമിതിയംഗം തമ്പി ജോസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ  സുജു ജോസഫ്, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ, ഫ്രെണ്ട്സ് ഓഫ് പ്രെസ്റ്റൺ കോർഡിനേറ്റർ സിന്നി ജേക്കബ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more