1 GBP = 103.89
breaking news

സർക്കാരിന്റെ പുതിയ മദ്യനയം: പിണറായി പാവങ്ങളുടെ രക്തമൂറ്റുന്നുവെന്ന് താമരശ്ശേരി ബിഷപ്പ്

സർക്കാരിന്റെ പുതിയ മദ്യനയം: പിണറായി പാവങ്ങളുടെ രക്തമൂറ്റുന്നുവെന്ന് താമരശ്ശേരി ബിഷപ്പ്
ഇടതുസര്‍ക്കാരിന്റെ മദ്യനയത്തില്‍ കടുത്ത വിമര്‍ശനവുമായി കത്തോലിക്കാ സഭ രംഗത്ത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മദ്യനയം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് താമശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അധ്യക്ഷനുമായ റെമിജിയോസ് ഇഞ്ചനായിയേല്‍ അഭിപ്രായപ്പെട്ടു.
 മദ്യനയം ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരായ ജനമനസ് പ്രകടമാക്കും. പ്രകടന പത്രികയോടെങ്കിലും ആത്മാര്‍ത്ഥ വേണം. ണെന്നും റെമിജിയോസ് ഇഞ്ചനായിയേല്‍ പറഞ്ഞു. മദ്യം നയം മറ്റൊരു ഓഖി ദുരിതമാണ്. മുഖ്യമന്ത്രി പാവങ്ങളുടെ രക്തമുറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെയാണ് ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നത്. ഫലത്തിൽ കേരളത്തിൽ മദ്യനിരോധനം പൂർണമായും ഇല്ലാതാകും. പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകൾക്കും സംസ്ഥാന സർക്കാർ ബാറുകളുടെ ദൂരപരിധിയിൽ ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ ബാറുകളെല്ലാം തുറക്കാനൊരുങ്ങുന്നത്.
നിലവില്‍ ദൂരപരിധിയുടെ പേരില്‍ അടഞ്ഞുകിടക്കുന്ന മദ്യശാലകള്‍ പൂര്‍ണമായും തുറക്കപ്പെടും. അടഞ്ഞു കിടക്കുന്ന മൂന്ന് ബാറുകളും 500 കള്ളുഷാപ്പുകളും 150 ബിയര്‍ ‍- വൈന്‍ പാര്‍ലറുകളുമാണു തുറക്കുമെന്നാണ് പ്രാഥമിക കണക്ക്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more