1 GBP = 103.14

ഗുഹയിൽ അവശേഷിക്കുന്ന അഞ്ചുപേരെയും ഇന്ന് പുറത്തെത്തിക്കും

ഗുഹയിൽ അവശേഷിക്കുന്ന അഞ്ചുപേരെയും ഇന്ന് പുറത്തെത്തിക്കും

ബാങ്കോക്ക്: തായ്‍ലാൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിവരിൽ അവേശഷിക്കുന്ന അഞ്ചു പേരെയും ഇന്ന് പുറത്ത് എത്തിക്കും. നാല് വിദ്യാർഥികളും പരിശീലകനുമാണ് ഇപ്പോൾ ഗുഹയ്ക്കുള്ളിൽ ഉള്ളത്. 18 അംഗ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് ദൗത്യം.

രണ്ടാഴ്ചയിലേറയായി ലോകം പ്രർത്ഥനയോടെ ഉറ്റുനോക്കിയ അത്യന്തം സാഹസികമായ രക്ഷാ ദൗത്യമാണ് ഇന്ന് അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. ഗുഹയിൽ കുടുങ്ങി 13 പേരിൽ ശേഷിക്കുന്ന അഞ്ച് പേരെ ഇന്ന് തന്നെ പുറത്തെത്തിക്കാൻ കഴിയുമെന്ന് രക്ഷാസേന പ്രതീക്ഷിക്കുന്നു. കാലവസ്ഥ പ്രതികൂലമാകാനുള്ള സാധ്യതയുള്ളതിനാൽ കടുത്ത ജാഗ്രതയിലാണ് ദൗത്യം.

ഗുഹയ്ക്കുള്ളിൽ പ്രവേശിച്ച 18 അംഗ സംഘത്തിന് പുറമേ നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘവും പുറത്ത് തയ്യാറാണ്. ആബുലൻസ് ഹെലികോപ്ടർ ഉൾപ്പടെ ഏതു സാഹചര്യവും നേരിടുന്നതിന് ആവശ്യമായ ഒരുക്കങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 8 കുട്ടികളെയാണ് രക്ഷാസേന രക്ഷപ്പെടുത്തിയത്.ഇവരെല്ലാം ചികിത്സയിലാണ്. ആശുപത്രിയിൽ പ്രത്യേക പരിചരണത്തിൽ കഴിയുന്ന കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യനില ഡോക്ടർമാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്. ഗുഹകളിൽ അകപ്പെടുന്നവരെ ബാധിക്കാറുള്ള ശ്വാസകോശരോഗങ്ങളോ അണുബാധയോ കുട്ടികളെ ബാധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞമാസം 23 നാണു 11നും 16നുമിടയ്ക്കു പ്രായമുള്ള 12 കുട്ടികളും ഇരുപത്തിയഞ്ചുകാരനായ ഫുട്ബോൾ പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. ഇവർ അകത്തുകയറിയ ശേഷം പെട്ടെന്നു പെയ്ത ശക്തമായ മഴയിൽ ഗുഹയിൽ വെള്ളം പൊങ്ങുകയായിരുന്നു. ഒൻപതു ദിവസത്തിനുശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണു രക്ഷാപ്രവർത്തകർ അവരെ കണ്ടെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more