1 GBP = 103.12

തായ്​ ഗുഹയിൽ നിന്ന്​ കുട്ടികളുടെ രക്ഷിതാക്കളോട്​ മാപ്പ്​ ചോദിച്ച്​ കോച്ചി​െൻറ കുറിപ്പ്

തായ്​ ഗുഹയിൽ നിന്ന്​ കുട്ടികളുടെ രക്ഷിതാക്കളോട്​ മാപ്പ്​ ചോദിച്ച്​ കോച്ചി​െൻറ കുറിപ്പ്

മെസായി: തായ്​ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെയും ഫുട്​ബോൾ കോച്ചി​െനയും രക്ഷിക്കാനുള്ള ശ്രമങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ കോച്ച്​ കുട്ടികളുടെ രക്ഷിതാക്കളോട്​ മാപ്പു ചോദിച്ചു​െകാണ്ട്​ എഴുതിയ കുറിപ്പ്​ ​നാവിക ഉദ്യോഗസ്​ഥർ പുറത്തു വിട്ടു.

എക്കപോൾ ചന്ദോങ്​ എന്ന 25 കാരൻ ഫുട്​പബാൾ കോച്ചാണ്​​ സംഘത്തി​െല മുതിർന്ന അംഗം. 11 മുതൽ 16 വ​െര പ്രായമുള്ള കുട്ടികളാണ്​ സംഘത്തിലെ മറ്റ്​ 12 പേർ. കഴിഞ്ഞ ദിവസം കോച്ച്​ രക്ഷാ പ്രവർത്തകരു​െട കൈവശം കൊടുത്തയച്ച കുറിപ്പിലാണ്​ മാപ്പപേക്ഷയുള്ളത്​. ഇന്നാണ്​ തായ്​ ​േനവി അത്​ ഫേസ്​ബുക്കിലൂടെ പ്രസിദ്ധീകരിച്ചത്​.

‘‘എല്ലാ രക്ഷിതാക്കളും അറിയാൻ, കുട്ടിളെല്ലാവരും നിലവിൽ സുരക്ഷിതരാണ്​. കുട്ടികളെ നന്നായി സംരക്ഷിക്കുമെന്ന്​ ഞാൻ ഉറപ്പു നൽകുന്നു. എല്ലാവരും നൽകുന്ന ധാർമിക പിന്തുണക്ക്​ നന്ദി. കുട്ടികളു​െട രക്ഷിതാക്കളോട് മാപ്പു ചോദിക്കുന്നു.  മുത്തശ്ശിയും ആൻറിയും വിഷമിക്കരുത്​. ഞാനിവി​െടയുണ്ട്​.’’ – കുറിപ്പിൽ പറയുന്നു.

Note
​േകാച്ച്​ എഴുതിയ കുറിപ്പ്​

കുറിപ്പ്​ പ്രസിദ്ധീകരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ കോച്ചി​െന അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ പ്രതികരണങ്ങളുമായി എത്തി. ത​​​െൻറ ഭക്ഷണം കുട്ടികൾക്ക്​ പങ്കുവെച്ച്​ ​െകാടുക്കുകയും ഒമ്പതു ദിവസത്തോളം കുട്ടികൾക്ക്​  ആ ഇരുട്ടിൽ തുണയാവുകയും ചെയ്​ത കോച്ചിനെ പലരും അഭിനന്ദിച്ചു. എന്നാൽ, മഴക്കാലത്ത്​ കുട്ടി​െള ഗുഹയിലേക്ക്​ ​െകാണ്ടുപോയതിന്​ മറ്റു പലരും വിമർശിക്കുകയും ചെയ്​തു.

അതേസമയം, സംഘത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഉൗർജിതമായി തുടരുകയാണ്​. കഴിഞ്ഞ ദിവസം ഗുഹയിൽ ഒാക്​സിജൻ എത്തിക്കാനുള്ള ശ്രമത്തിനി​െട രക്ഷാ പ്രവർത്തകരി​െലാരാൾ ശ്വാസം കിട്ടാതെ മരിച്ചത്​ ആശങ്ക ഉയർത്തിയിട്ടുണ്ട്​. ഗുഹയില ഒാക്​സിജ​​​െൻറ അളവ്​ കുറയാനുള്ള സാധ്യതയും അതിശക്​തമായ മഴക്കുള്ള സാധ്യതയും രക്ഷാ പ്രവർത്തനത്തെ തടസപ്പെടുത്തുന്നുണ്ട്​.  ഗുഹയി​െല വെള്ളം പമ്പ്​ ചെയ്​ത്​ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശക്​തമായ മഴ പെയ്യുന്നതു മൂലം ജലനിലരപ്പ്​ വീണ്ടും ഉയരുന്നതും ആശങ്കക്കിടവെക്കുന്നു. എത്രയും പെ​െട്ടന്ന്​ കുട്ടികളെ രക്ഷിക്കുന്നതിനു വേണ്ട ശ്രമങ്ങളാണ്​ നടക്കുന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more