1 GBP = 104.01

തായ്​ലാൻറ്: രണ്ടാംദൗത്യം വിജയകരം; എട്ടു കുട്ടികളെ പുറത്തെത്തിച്ചു

തായ്​ലാൻറ്: രണ്ടാംദൗത്യം വിജയകരം; എട്ടു കുട്ടികളെ പുറത്തെത്തിച്ചു

മെസായി: തായ്​ലാൻറിലെ ഗുഹയിൽ കുടുങ്ങിയ എട്ടാമത്തെ കുട്ടിയെകൂടി രക്ഷപ്പെടുത്തി. പ്രാദേശിക സമയം വൈകീട്ട് അഞ്ചു മണിയോടെയാണ് അഞ്ചാമത്തെ കുട്ടിയെ മുങ്ങൽ വിദഗ്ധർ അതിസാഹസികമായി ഗുഹാമുഖത്ത് എത്തിച്ചത്. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ ആറാമത്തെയും തുടർന്ന് ഏഴാമത്തെയും കുട്ടിയും പുറത്തെത്തി. ഇനി നാലു കുട്ടികളും ഫുട്ബാൾ കോച്ചും അടക്കം അഞ്ചു പേരാണ് ഗുഹയിലുള്ളത്. ഒാക്സിജൻ ടാങ്കുകൾ അടക്കമുള്ളവ നിറക്കുന്നതിനും കൂടുതൽ വിലയിരുത്തലിനുമായി ഇന്നത്തെ രക്ഷാദൗത്യം താൽകാലികമായി അധികൃതർ നിർത്തിവെച്ചു.

Thai-cave-rescue

അവശരായ കുട്ടികളെ വിദഗ്ധ ചികിത്സ നൽകാൻ ഹെലികോപ്റ്റർ മാർഗം ചിയാങ്റായിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഗുഹയിൽ കുടുങ്ങിയ 13 പേരിൽ നാലു പേരെ ഞായറാഴ്ച രക്ഷപ്പെടുത്തിയിരുന്നു. ഫുട്ബാൾ കോച്ചും കുട്ടികളും അടക്കം ഒമ്പത് പേരാണ് ഇനി ഗുഹയിൽ ശേഷിക്കുന്നത്. പകൽ 11 മണിക്കാണ് രക്ഷാപ്രവർത്തകർ രണ്ടാം ദൗത്യം തുടങ്ങിയത്.

thai-rescue

15 ദിവസത്തിന് ശേഷമാണ് 13 അംഗ സംഘത്തിലെ നാലു പേർ ഞായറാഴ്ച പുറംലോകം കണ്ടത്. ആറു ദിവസം നീണ്ട തയാറെടുപ്പിന് ശേഷമാണ് ആദ്യ ദൗത്യം വിജയത്തിൽ എത്തിയത്. തുടർന്ന് ഇന്നലെ ദൗത്യം താൽകാലികമായി നിർത്തിവെച്ചു. രാവിലെ കൂടുതൽ പരിശോധനക്കും നിരീക്ഷണത്തിനും ശേഷമാണ് ദൗത്യം പുനരാരംഭിച്ചത്.

കു​ട്ടി​ക​ളു​ള്ള സ്​​ഥ​ലം മു​ത​ൽ ഗു​ഹാ​മു​ഖം വ​രെ നീ​ണ്ട ക​യ​ർ വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ സ്​​ഥാ​പി​ച്ചിട്ടുണ്ട്. ഇൗ ​ക​യ​റി​​​​​​​​​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ഞ്ചു കിലോ​മീ​റ്റ​റോ​ളം ദൂരം താണ്ടി​ കു​ട്ടി​ക​ൾ ഗുഹാമുഖത്തേക്ക് നീ​ങ്ങുന്ന​ത്. ര​ണ്ട്​ മു​ങ്ങ​ൽ വി​ദ​ഗ്​​ധ​ർ കു​ട്ടി​യുടെ മുമ്പിലും പിറകിലുമായാണ് സഞ്ചരിക്കുക. കുട്ടി ശ്വസിക്കുന്ന ഒാക്സിജൻ സിലിണ്ടർ മുമ്പിൽ സഞ്ചരിക്കുന്ന മു​ങ്ങ​ൽ വി​ദ​ഗ്​​ധനാണ് വഹിക്കുന്നത്.
ഇടുങ്ങിയ സ്ഥലങ്ങളിൽ എത്തുമ്പോൾ ആദ്യം സിലിണ്ടറുകൾ മറുവശത്തേക്ക് കടത്തിവിട്ട ശേഷമാണ് പിറകെ മുങ്ങൽ വിദഗ്ധനും കുട്ടിയും മറുഭാഗത്ത് എത്തുക. തുടർന്ന് നടന്നും നീന്തിയും ഗുഹാമുഖത്ത് എത്തുന്ന കുട്ടിയെ പ്രത്യേക ആംബുലൻസിൽ ഹെലിപാഡിലേക്ക് മാറ്റും. തുടർന്ന് കുട്ടിയെ വഹിച്ചു കൊണ്ടുള്ള ഹെലികോപ്റ്റർ 20 മിനിട്ടിനുള്ളിൽ ചിയാങ്റായിയിലെ ആശുപത്രിക്ക് 700 മീറ്റർ അടുത്ത് ഇറങ്ങും. ശേഷം മറ്റൊരു ആംബുലൻസിൽ കുട്ടിയെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുമ്പിലെത്തിക്കും.

thai-rescue

50 വിദേശ മുങ്ങൽ വിദഗ്​ധരും 40 തായ്​ലാൻറുകാരായ മുങ്ങൽ വിദഗ്​ധരും ആണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്​. 18 അംഗ മുങ്ങൽ വിദഗ്​ധ സംഘമാണ് ഗുഹയുടെ ഉള്ളിൽ കടന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. ഗുഹക്ക്​ പറത്തു കടക്കാൻ കുട്ടികൾ ശാരീരികമായും മാനസികമായും തയാറാണെന്ന്​ അവരാടൊപ്പമുള്ള രക്ഷാപ്രവർത്തക സംഘം അറിയിച്ചിട്ടുണ്ട്​. വൈദ്യസംഘം അടിയന്തര ചികിത്​സക്ക്​ വേണ്ടി ഗുഹക്ക് പുറത്ത് പൂർണ സജ്ജരാണ്.

ഗുഹാമുഖവും കുട്ടികൾ ഇപ്പോൾ നിൽക്കുന്ന സ്​ഥലവും തമ്മിലുള്ള ദൂരവും അവിടേക്കുളള യാത്രയിലെ അപകടങ്ങളും തരണം ചെയ്യുകയായിരുന്നു പ്രധാനം. ആദ്യ ഘട്ടത്തിൽ നാലു കുട്ടികളെ പുറത്തെത്തിക്കാൻ സാധിച്ചത് എല്ലാവരുടെയും ആത്മവിശ്വാസം വർധിപ്പിച്ചു. രക്ഷാപ്രവർത്തകർക്ക്​ നടന്നു പോകാൻ സാധിക്കും വിധം ഗുഹയിലെ ജലനിരപ്പ്​ താഴ്​ന്നിട്ടുണ്ട്​. എന്നാൽ, ഗുഹാമുഖത്തു നിന്ന്​ മൂന്നാം ചേംബർ വരെയുള്ള 1.5 കിലോമീറ്റർ ദൂരത്ത്​ ധാരാളം വെള്ളമുണ്ടായിരുന്നു​. ഇത് മറികടന്നായിരുന്നു രണ്ടാം ഘട്ടം വിജയത്തിൽ എത്തിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more