1 GBP = 104.04
breaking news

ടെക്‌സാസിലെ സ്‌കൂളിൽ വെടിവയ്പ്പ്; പത്ത് പേർ കൊല്ലപ്പെട്ടു; പതിനേഴുകാരനായ അക്രമി പോലീസ് പിടിയിൽ

ടെക്‌സാസിലെ സ്‌കൂളിൽ വെടിവയ്പ്പ്; പത്ത് പേർ കൊല്ലപ്പെട്ടു; പതിനേഴുകാരനായ അക്രമി പോലീസ് പിടിയിൽ

ടെക്‌സസ്: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ടെക്‌സസിലെ സാന്റാ ഫേ ഹൈസ്‌കൂളിലാണ് വെള്ളിയാഴ്ച വെടിവെയ്പുണ്ടായത്.

തോക്കുമായെത്തിയ അക്രമി സ്‌കൂളില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പതിനേഴുകാരനായ വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിന് പിന്നിൽ. വെടിവെയ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദിമിത്രിയോസ് പഗോർട്ടീസ് എന്ന കൗമാരക്കാരനാണ് ആക്രമണം നടത്തിയത്. ഇയാളുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള .38 എം എം ഷോർട്ട് ഗൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്‌ളോറിഡയിലെ സ്‌കൂളിലും സമാനമായ രീതിയില്‍ വെടിവെയ്പ് നടന്നിരുന്നു. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി. ഈ വർഷം ഇതുവരെ ഇരുപത്തിരണ്ടോളം വെടിവയ്പുകളാണ് സ്‌കൂളുകളിൽ നടന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more