1 GBP = 104.17

സൗദിയില്‍ രാജകൊട്ടാരത്തിന് നേരെ ഭീകരാക്രമണം; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

സൗദിയില്‍ രാജകൊട്ടാരത്തിന് നേരെ ഭീകരാക്രമണം; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ജിദ്ദയില്‍ രാജകൊട്ടാരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ടു സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. കാറിലെത്തിയ സൗദി പൗരനായ മന്‍സൂര്‍ ബിന്‍ ഹസ്സന്‍ അല്‍ അമീരിയാണ് ആക്രമണം നടത്തിയത്. ഇയാളെ സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവെച്ചു കൊന്നു. ആക്രമണത്തിന് പിന്നാലെ രാജ്യത്തെ അമേരിക്കന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ സൗദി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തിലാണ് ആക്രമണമുണ്ടായത്. ആയുധധാരിയായ അക്രമി കൊട്ടാരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടു സുരക്ഷാ സൈനികര്‍ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. പരിക്കേറ്റ മൂന്ന് സൈനികർ ചികിത്സായിലാണ്.

അല്‍ അമീരിയുടെ കാറില്‍നിന്നും മെഷിന്‍ ഗണും മൂന്നു പെട്രോള്‍ ബോംബുകളും കണ്ടെടുത്തു. ആക്രമവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more