1 GBP = 104.19
breaking news

ഭീകരരുടേതെന്ന് സംശയിക്കുന്ന 5000ത്തോളം ബാങ്ക് അക്കൗണ്ടുകള്‍ പാകിസ്ഥാന്‍ മരവിപ്പിക്കുന്നു

ഭീകരരുടേതെന്ന് സംശയിക്കുന്ന 5000ത്തോളം ബാങ്ക് അക്കൗണ്ടുകള്‍ പാകിസ്ഥാന്‍ മരവിപ്പിക്കുന്നു

ഇസ്‌ളാമാബാദ്: തീവ്രവാദത്തെയും തീവ്രവാദികളെയും പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമെന്ന പേര് സ്വയം ചാര്‍ത്തി കിട്ടിയിട്ടുള്ള രാജ്യമാണ് പാക്കിസ്ഥാന്‍. തീവ്രവാദത്തെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍പെടാതിരിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍. അതിനായി ഭീകരരുടേതെന്ന് സംശയിക്കുന്ന 5000ത്തോളം അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഒരുങ്ങുകയാണ് പാക് സര്‍ക്കാര്‍. 30 ലക്ഷം നിക്ഷേപമുള്ള അക്കൗണ്ടുകളാണ് ഇത്തരത്തില്‍ മരവിപ്പിക്കുന്നത്.

പാക്കിസ്ഥാന്‍ കേന്ദ്രമാക്കി ഭീകര പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് രാജ്യത്തിനകത്തുതന്നെ സഹായം ലഭിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ അടക്കമുള്ളവര്‍ തീവ്രവാദികള്‍ക്ക് വന്‍തോതില്‍ ധനസഹായം നല്‍കുന്നതായി വിലയിരുത്തലുകളുണ്ട്. ഭീകരവാദത്തിന് ധനസഹായം നല്‍കുന്നത് തടയുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ 2015ല്‍ പാക്കിസ്ഥാനെ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ നിരോധിത ഭീകര സംഘടനയായ ‘ലഷ്‌കര്‍ ഇ തൊയ്ബ’ പുതിയ രൂപത്തില്‍ അവരുടെ പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ ഇത്തവണ പാക്കിസ്ഥാന്‍ പെട്ടേക്കുമെന്നാണ് സൂചന.

1989ല്‍ രൂപീകൃതമായ ‘ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ‘എന്ന സംഘടനയാണ് തീവ്രവാദത്ത സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കുന്നത്. അടുത്ത മാസം സ്‌പെയിനില്‍ നടക്കുന്ന യോഗത്തിലാണ് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more