1 GBP = 103.12

സർ ഡേവിഡ് അമേസിന്റെ കൊലപാതകിയുടെ ചിത്രം പുറത്ത് വിട്ടു; ഡോക്ടറാകാൻ ആഗ്രഹിച്ച പ്രതി തീവ്രവാദത്തിലേക്ക് കടന്നത് ഇസ്ലാമിക വിദ്വേഷ പ്രചാരകനായ ആഞ്ചെം ചൗധരിയുടെ വീഡിയോകൾ കണ്ട്

സർ ഡേവിഡ് അമേസിന്റെ കൊലപാതകിയുടെ ചിത്രം പുറത്ത് വിട്ടു; ഡോക്ടറാകാൻ ആഗ്രഹിച്ച പ്രതി തീവ്രവാദത്തിലേക്ക് കടന്നത് ഇസ്ലാമിക വിദ്വേഷ പ്രചാരകനായ ആഞ്ചെം ചൗധരിയുടെ വീഡിയോകൾ കണ്ട്

ലണ്ടൻ: സർ ഡേവിഡ് അമേസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ തീവ്രവാദി അലി ഹാർബി അലിയുടെ ചിത്രം പോലീസ് പുറത്ത് വിട്ടു. മുതിർന്ന കൺസർവേറ്റീവ് എംപിയായ സർ ഡേവിഡ് അമേസ് മണ്ഡലത്തിലെ വോട്ടർമാരുമായി കൂടിക്കാഴ്ച്ച നടത്തുമ്പോഴായിരുന്നു കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയെന്ന സംശയത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. അലി ഹാർബി അലിയെന്ന ഇരുപത്തിയഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം തീവ്രവാദ ബന്ധമുള്ളതെന്ന്കണ്ടെത്തി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

69 കാരനായ ടോറി എംപിയെ കൊലപ്പെടുത്തിയത് തികഞ്ഞ വിശ്വാസിയെന്ന കാരണത്താലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. റോമൻ കത്തോലിക്കനും പ്രമുഖ ബ്രെക്‌സിറ്ററുമായ അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളോ മതമോ ആയിരിക്കാമെന്നാണ് കൊലപാതകത്തിന് കാരണമെന്നാണ് ആദ്യ റിപ്പോർട്ടുകൾ.

സർ ഡേവിഡിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ലേബർ, ടോറി രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള മറ്റ് എംപിമാരെയും കൊലപ്പെടുത്താൻ അലി ആലോചിച്ചിട്ടുണ്ടെന്ന് അന്വേഷണത്തോട് അടുത്ത വൃത്തങ്ങൾ വിശ്വസിക്കുന്നു.

സോമാലിയൻ പാരമ്പര്യമുള്ള ബ്രിട്ടീഷ് പൗരനായ അലി അമ്മയും രണ്ട് സഹോദരിമാരും സഹോദരനുമൊത്ത് ക്രോയ്ഡനിലെ വീട്ടിലാണ് വളർന്നത്. വിദ്വേഷ പ്രചാരകനായ ആഞ്ചെം ചൗധരിയുടെ യൂട്യൂബ് വീഡിയോകൾ കണ്ടതിന് ശേഷമാണ് തീവ്രവാദത്തിലേക്ക് കടന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു. വീഡിയോകൾ അലിയെ ഒരു ജനപ്രിയ വിദ്യാർത്ഥിയിൽ നിന്ന് തീവ്രവാദിയാക്കി മാറ്റിയതായി സംശയിക്കുന്നുവെന്ന് അവർ അവകാശപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more