1 GBP = 103.92

യു.എൻ ആണവസമിതി മുതിർന്ന ഉദ്യോഗസ്​ഥൻ​ രാജിവെച്ചു

യു.എൻ ആണവസമിതി മുതിർന്ന ഉദ്യോഗസ്​ഥൻ​ രാജിവെച്ചു

വി​യ​ന: ലോ​ക​ത്തെ ഞെ​ട്ടി​ച്ച്​ ഇ​റാ​ൻ ആ​ണ​വ ക​രാ​റി​ൽ​നി​ന്ന്​ യു.​എ​സ്​ പി​ൻ​വാ​ങ്ങി ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്ന​തി​നി​ടെ അ​ന്താ​രാ​ഷ്​​ട്ര ആ​ണ​വോ​ർ​ജ സ​മി​തി​യി​ലെ മു​തി​ർ​ന്ന ​ഉ​േ​​ദ്യാ​ഗ​സ്​​ഥ​ൻ  രാ​ജി​വെ​ച്ചു. സ​മി​തി ഉ​പ​മേ​ധാ​വി​യും പ​രി​ശോ​ധ​ന വി​ഭാ​ഗം ത​ല​വ​നു​മാ​യ ടെ​റോ വ​ർ​യോ​റാ​ൻ​റ​യാ​ണ്​ അ​പ്ര​തീ​ക്ഷി​ത​മാ​യി രാ​ജി​വെ​ച്ച​ത്. ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ത്തി​​ന്​ വ​ൻ​ശ​ക്​​തി​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച നി​ബ​ന്ധ​ന​ക​ൾ ഇ​റാ​ൻ പാ​ലി​ച്ചു​വെ​ന്ന്​ 2013 മു​ത​ൽ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഉ​റ​പ്പാ​ക്കി​യ സം​ഘ​ത്തി​​െൻറ മേ​ധാ​വി​യാ​യി​രു​ന്നു ഫി​ൻ​ല​ൻ​ഡു​കാ​ര​നാ​യ ടെ​റോ. ഇ​റ്റ​ലി​ക്കാ​ര​നാ​യ മാ​സി​മോ അ​പാ​രോ​യെ പ​ക​രം നി​യ​മി​ച്ച​താ​യി സ​മി​തി വാ​ർ​ത്ത കു​റി​പ്പി​ൽ അ​റി​യി​ച്ചു.

യു.​എ​സ്​ ഉ​ൾ​പ്പെ​ടെ വ​ൻ​ശ​ക്​​തി​ക​ളും ഇ​റാ​നും മാ​സ​ങ്ങ​ൾ നീ​ണ്ട മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ 2015ലാ​ണ്​ ആ​ണ​വ ക​രാ​ർ നി​ല​വി​ൽ​വ​ന്ന​ത്. മാ​സ​ങ്ങ​ളെ​ടു​ത്ത്​ നൂ​റു​ക​ണ​ക്കി​ന്​ ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ആ​ണ​വോ​ർ​ജ സ​മി​തി ഇ​റാ​ൻ ക​രാ​ർ​ലം​ഘ​നം ന​ട​ത്തു​ന്ന​തി​ന്​ തെ​ളി​വി​ല്ലെ​ന്ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു. ഇ​ത്​ പ​രി​ഗ​ണി​ച്ച്​ ക​രാ​റു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ തീ​രു​മാ​ന​മെ​ടു​ത്ത​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ട്രം​പ്​ ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ച​ത്.

ആ​റു​മാ​സ​ത്തി​ന​കം ഇ​റാ​നു​മാ​യി എ​ല്ലാ ഇ​ട​പാ​ടു​ക​ളും അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്നും ട്രം​പ്​ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്.
യു.​എ​സ്​ തീ​രു​മാ​ന​വു​മാ​യി രാ​ജി​ക്ക്​ ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യം വ്യ​ക്​​ത​മ​ല്ല. രാ​ജി സം​ബ​ന്ധി​ച്ച്​ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന്​ ആ​​ണ​വോ​ർ​ജ സ​മി​തി വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more