1 GBP = 103.92

ദശവത്സര ആഘോഷങ്ങൾക്കൊരുങ്ങി മുട്ടുചിറക്കാർ… വി.അൽഫോസയുടെ നാട്ടുകാർ ഒത്തുചേരുന്നത് ജൂലൈ 7ന് മാഞ്ചസ്റ്ററിൽ…

ദശവത്സര ആഘോഷങ്ങൾക്കൊരുങ്ങി  മുട്ടുചിറക്കാർ… വി.അൽഫോസയുടെ നാട്ടുകാർ ഒത്തുചേരുന്നത് ജൂലൈ 7ന് മാഞ്ചസ്റ്ററിൽ…
ബോൾട്ടൻ:-  വി. അൽഫോൻസയുടെ പാദസ്പർശനം കൊണ്ട് അനുഗ്രഹീതമായ  മുട്ടുചിറ എന്ന പുണ്യഭൂമിയിലെ നിവാസികൾ അവരുടെ സംഗമത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്നു. ജൂലൈ 7 ശനിയാഴ്ച മാഞ്ചസ്റ്റർ ബ്രിട്ടാനിയ എയർ പോർട്ട് ഹോട്ടലിൽ വച്ചായിരിക്കും ദശവത്സര ആഘോഷങ്ങൾ സoഘടിപ്പിച്ചിരിക്കുന്നത്.   നാനാജാതി മതസ്ഥരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മുട്ടുചിറ ദേശീയ, പ്രദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വളരെ വളക്കൂറുള്ള മണ്ണാണ്. മുട്ടുചിറക്കാരുടെ അഭിമാനമായ പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള ഫൊറോനാ ദേവാലയവും, അവിടുത്തെ പ്രസിദ്ധമായ രാക്കുളി തിരുനാളും മുട്ടുചിറക്കാരുടെ അഭിമാനമാണ്‌. പ്രസിദ്ധമായ മള്ളിയൂർ ക്ഷേത്രവും, കടുത്തുരുത്തിയിലെ ക്ഷേത്രവും, പള്ളികളും, കുറവിലങ്ങാട് മുത്തിയമ്മയുടെ ദേവാലയവുമെല്ലാം മുട്ടുചിറയുടെ സമീപ പ്രദേശങ്ങളിലാണ്‌.
പതിവുപോലെ  ദശവത്സര ആലോഷങ്ങൾക്കും തുടക്കം കുറിക്കുന്നത്  മുട്ടുചിറക്കാരുടെ സ്വന്തം വർഗീസ് നടയ്ക്കലച്ചന്റെ  ദിവ്യബലിയോടു കൂടിയാണ്. ഏത് തരത്തിലുള്ള ആഘോഷങ്ങൾ നടത്തിയാലും യുകെയിലെ മുട്ടുചിറക്കാർ ആദ്ധ്യാത്മിക കാര്യങ്ങളിൽ പ്രത്യേകം  ശ്രദ്ധ ചെലുത്താറുണ്ട്. നടക്കലച്ചൻ മുൻകാലങ്ങളിൽ സ്വിറ്റ്സർലണ്ടിൽ നിന്നുമാണ് വന്നിരുന്നതെങ്കിൽ കഴിഞ്ഞ വർഷം മുതൽ ഇപ്പോൾ സേവനം ചെയ്യുന്ന നോർത്ത് ഇന്ത്യയിൽ നിന്നുമാണ് വരുന്നത്.
രാവിലെ 10 മണിക്ക്  ദിവ്യബലി ആരംഭിക്കും.  ദിവ്യബലിക്ക്  ശേഷം പൊതുസമ്മേളനവും കുട്ടികളുടെയും മുതിർന്നവരുടേയും വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും. മുട്ടുചിറ സംഗമം കൺവീനർ ശ്രീ.ജോണി കണിവേലിൽ എവരേയും സ്വാഗതം ചെയ്യും.  വിശിഷ്ട വ്യക്തികൾ സമ്മേളനത്തിൽ സംബന്ധിക്കും. മുട്ടുചിറ കൂട്ടായ്മയിലെ അംഗമായ, കേംബ്രിഡ്ജ് സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ബിജു വർക്കി തിട്ടാലയെ വേദിയിൽ മുട്ടുചിറക്കാർ ആദരിക്കും. നാട്ടിൽ നിന്നും എത്തുന്ന മാതാപിതാക്കളും സംഗമത്തിൽ പങ്കെടുക്കും.
മുട്ടുചിറ സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് കൺവീനർ ജോണി കണിവേലിൽ, ജോയിന്റ് കൺവീനർ ഷാരോൺ പന്തല്ലൂർ എന്നിവരുടെ നേത്യത്വത്തിൽ നടന്നുവരുന്നത്. എല്ലാ മുട്ടുചിറക്കാരേയും, മുട്ടുചിറയിൽ നിന്നും മറ്റ്‌ സ്ഥലങ്ങളിലേക്ക് വിവാഹം ചെയ്തയച്ചവരേയും സംഗമത്തിൽ പങ്കെടുത്ത് തങ്ങളുടെ സൗഹൃദവും, സ്നേഹ ബന്ധവും ഊട്ടിയുറപ്പിക്കുവാൻ കമ്മിറ്റിയംഗങ്ങൾ സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നു.
 സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് താമസ സൗകര്യം ആവശ്യമുണ്ടെങ്കിൽ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-
ജോണി കണിവേലിൽ – 07889800292,
ഷാരോൺ പന്തല്ലൂർ –  07901603309.
സംഗമ വേദിയുടെ വിലാസം:-
BRITANIA AIRPORT HOTEL,
PALATINE ROAD,
M22 4FH.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more