1 GBP = 103.92

ടെൻഹാം നൈറ്റ് വിജിൽ ശനിയാഴ്ച്ച; ഫാ.സെബാസ്റ്റ്യൻ ചാമക്കാല നയിക്കും…

ടെൻഹാം നൈറ്റ് വിജിൽ ശനിയാഴ്ച്ച; ഫാ.സെബാസ്റ്റ്യൻ ചാമക്കാല നയിക്കും…
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ലണ്ടനിലെ ടെൻഹാം കേന്ദ്രീകരിച്ച് എല്ലാ മൂന്നാം ശനിയാഴ്ചകളിൽ നടത്തപ്പെടുന്നതും ഏറെ അനുഗ്രഹദായകവുമായ നൈറ്റ് വിജിൽ ജൂലൈ 21 നു ശനിയാഴ്ച നടത്തപ്പെടുന്നു. ശനിയാഴ്ചത്തെ രാത്രിമണി ആരാധനക്ക് പ്രമുഖ തിരുവചന ശുശ്രുഷകനും,  സീറോ മലബാർ ചാപ്ലൈനും, ലണ്ടൻ റീജണൽ സഹകാരിയും ആയ ഫാ. സെബാസ്റ്റ്യൻ ചാമക്കാല നേതൃത്വം വഹിക്കും. ടെൻഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിൽ വെച്ചാണ് ആരാധന നടത്തപെടുക.
ശനിയാഴ്ച വൈകുന്നേരം 7:30 പരിശുദ്ധ ജപമാല സമർപ്പണത്തോടെ ശുശ്രുഷകൾ ആരംഭിക്കുന്നതാണ്.  തുടർന്ന് ബ്ര. ചെറിയാനും,ജൂഡിയും നേതൃത്വം നൽകുന്ന കരുണക്കൊന്ത, ബ്ര. സാബുവും ടീമും (ആവേ മരിയ, കെന്റ്) നയിക്കുന്ന പ്രെയിസ് ആൻഡ് വർഷിപ്പ്  ശുശ്രുഷകൾ നടത്തപ്പെടും. തുടർന്ന് വിശുദ്ധ കുർബ്ബാന, വചന പ്രഘോഷണം, ആരാധന എന്നിവയുണ്ടായിരിക്കും. രാത്രി 11:45  ഓടെ ശുശ്രുഷകൾ സമാപിക്കും.
ടെൻഹാം നൈറ്റ് വിജിൽ ശുശ്രുഷകളിൽ പങ്കുചേർന്നു  യേശുനാഥന്റെ തൃക്കരങ്ങളിൽ തങ്ങളുടെ പ്രാർത്ഥനകളും അഭിലാഷങ്ങളും സമർപ്പിക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് – 07804691069
പള്ളിയുടെ വിലാസം.
The Most Holy name Catholic Church, Oldmill Road, Ub9 5Ar. Denham Uxbridge.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more