1 GBP = 103.84
breaking news

ടെൻഹാമിൽ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജിൽ 15 നു, നാളെ

ടെൻഹാമിൽ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജിൽ 15 നു, നാളെ
ലണ്ടൻ: ലണ്ടനിലെ ടെൻഹാം കേന്ദ്രീകരിച്ച് എല്ലാ മൂന്നാം ശനിയാഴ്ചകളിൽ നടത്തപ്പെടുന്ന നൈറ്റ് വിജിൽ  നാളെ ഡിസംബർ 15 നു ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. നാളത്തെ രാത്രിമണി ആരാധനക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ സ്പിരിച്യുൽ ഡയറക്ടറും, ലണ്ടനിലെ സീറോ മലബാർ മിഷനുകളിലെ പ്രീസ്റ്റ് ഇൻ ചാർജും, പ്രമുഖ തിരുവചന പ്രഘോഷകനുമായ ഫാ. ജോസ് അന്ത്യാംകുളം ദിവ്യബലി അർപ്പിച്ചു തിരുവചനം പങ്കിടുന്നതാണ്. ടെൻഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനക്കുള്ള  വേദിയൊരുക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമർപ്പണത്തോടെ ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് കരുണക്കൊന്ത, വിശുദ്ധ കുർബ്ബാന, വചന പ്രഘോഷണം, ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. രാത്രി 11:45 ഓടെ ശുശ്രുഷകൾ സമാപിക്കും.
വിശുദ്ധ ബലിയിൽ എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യ സമക്ഷം തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല എല്ലാവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.
നൈറ്റ് വിജിലിൽ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആൻഡ് വർഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് – 07804691069
പള്ളിയുടെ വിലാസം.

The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more