1 GBP =
breaking news

ഭീഷണിയെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്റെ മുന്‍ഭാര്യ പാക്കിസ്ഥാന്‍ വിട്ടു

ഭീഷണിയെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്റെ മുന്‍ഭാര്യ പാക്കിസ്ഥാന്‍ വിട്ടു

ലാഹോര്‍: തെഹ്‌രിക് ഇ ഇന്‍സാഫ് ചെയര്‍മാനും മുന്‍ പാക് ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ രെഹം ഖാന്‍ പാക്കിസ്ഥാനില്‍നിന്നു നാടുവിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു തനിക്കെതിരേ ഭീഷണികള്‍ ഉയരുന്നതിനെ തുടര്‍ന്നാണ് നടപടിയെന്ന് രെഹം വിശദീകരിക്കുന്നു.

ഫോണിലൂടെ തനിക്കും തന്റെ ജീവനക്കാര്‍ക്കും ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് താന്‍ ഞായറാഴ്ചതന്നെ രാജ്യംവിട്ടതായി രെഹം ജിയോ ടിവിയോടു പ്രതികരിച്ചു. ഇമ്രാന്‍ ഖാനുമായി കൂടുതല്‍ പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ചില മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഫോണ്‍ ചെയ്തു പറഞ്ഞിരുന്നതായും അവര്‍ പറഞ്ഞു.

2015 ജനുവരിയിലാണ് രെഹം ഖാനെ വിവാഹം ചെയ്തത് ഇമ്രാന്‍ ഖാന്‍ സ്ഥിരീകരിക്കുന്നത്. ഇമ്രാന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇതേവര്‍ഷം ഒക്ടോബറില്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇമ്രാന്‍ ഖാന്‍ മൂന്നാം വിവാഹത്തിനു തയാറെടുക്കുന്നതിനിടെയാണ് രെഹം രാജ്യം വിടുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more