1 GBP = 103.14

ബോള്‍ട്ടണ്‍ റോയൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ടീനേജ് മലയാളി വിദ്യാർത്ഥിനി ആശുപത്രി പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍….

ബോള്‍ട്ടണ്‍ റോയൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ടീനേജ് മലയാളി വിദ്യാർത്ഥിനി ആശുപത്രി പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍….

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്ററിലെ ബോൾട്ടണിൽ മലയാളി വിദ്യാർത്ഥിനിയെ  മരിച്ച നിലയിൽ കണ്ടെത്തി. വളരെയധികം മലയാളികൾ താമസിക്കുന്ന  നഗരത്തില്‍ ഇന്നലെ വൈകുന്നേരമാണ് മലയാളി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ ഇടവക കുര്യംപറമ്പിൽ ചാക്കോ വർഗ്ഗീസിൻ്റേയും വൽസമ്മ ചാക്കോയുടെയും ഇളയ മകളായ ഇവ് ലിൻ ചാക്കോ (16) യാണ് മരണമടഞ്ഞത്.. കുറച്ച് ദിവസങ്ങളായി ബോള്‍ട്ടന്‍ റോയൽ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടി ഇന്നലെ ഉച്ചതിരിഞ്ഞ് 2 നും 3 നു മിടയിൽ പിതാവുമായി സംസാരിച്ചിരുന്നു. ഇടക്ക് പുറത്ത് പോകുമായിരുന്ന കുട്ടി പതിവ് സമയം കഴിഞ്ഞും തിരികെ വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ്  ആശുപത്രിക്ക് പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ വിവരം സംബന്ധിച്ച് കൂടുതല്‍ വിവരം ഈ ഘട്ടത്തില്‍ ലഭ്യമല്ല.


മാതാപിതാക്കൻമാർ ഓമനിച്ച് വളർത്തിയ കുട്ടികൾക്ക് ഇതുപോലെ ദുരന്തങ്ങൾ ഉണ്ടാവുന്നത് യു കെയിലെ മലയാളി കുടുംബങ്ങൾ വലിയ ആശങ്കയോടെയാണ് കാണുന്നത്. വൈകുന്നേരം പോലീസ് വീട്ടിലെത്തി മാതാപിതാക്കളെ കൂട്ടി ആശുപത്രിയിൽ എത്തിച്ചാണ് വിവരം അറിയിച്ചത്. പഠനത്തിൽ മിടുക്കിയായിരുന്ന ഇവ് ലിൻ ചാക്കോ എ ലെവൽ ആദ്യ വർഷ വിദ്യാർത്ഥിനിയായിരുന്നു. പൊന്നോമന മകളുടെ ആകസ്മിക വിയോഗം മാതാപിതാക്കളെയും സഹോദരിയെയും തളർത്തിയിരിക്കുകയാണ്. കുടുംബത്തിന് മാനസികമായി പിന്തുണയും സഹായവുമായി ബോൾട്ടിലെ സുഹൃത്തുക്കൾ ഒപ്പമുണ്ട്.

കോവിഡ് രോഗവ്യാപനത്തെ തുടർന്ന് 
ലോക്ക്ഡൗണ്‍ കാലഘട്ടം കുട്ടികളും മുതിർന്നവരും അനുഭവിക്കുന്ന കടുത്ത മാനസിക സംഘര്‍ഷങ്ങൾ കുടുംബങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കുട്ടികളെ തനിയെ വീട്ടില്‍ ഇരുത്തി  ജോലി ചെയ്യുന്ന മാതാപിതാക്കള്‍  കുട്ടികള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാതെ എന്തെങ്കിലുമൊരു ദുരന്തമുഖത്താണ് ഇക്കാര്യങ്ങൾ തിരിച്ചറിയുന്നത്.

ഒരുമിച്ച് കൂടുവാനും നല്ല സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുവാനും പങ്കുവയ്ക്കാനും പറ്റുന്ന വേദികൾ നഷ്ടമായത് താല്ക്കാലികമായെങ്കിലും ഒരു പ്രതിസന്ധിയാണ്. ജീവിതത്തില്‍ പലപ്പോഴും ഒറ്റപ്പെടുന്ന അവസ്ഥയിൽ പലതരത്തിലുള്ള സാമൂഹ്യ കൂട്ടായ്മകൾ അതിൽ നിന്നെല്ലാം പുറത്ത് കടക്കാനുള്ള വേദിയാകാറുണ്ട്.  ദൃഢമായ സൗഹൃദങ്ങൾ ഉണ്ടാവുക എന്നത് ഈ കാലഘട്ടത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും അത്യാവശ്യമായിരിക്കുകയാണ്. യു കെ മലയാളി കുടുംബങ്ങളിൽ സ്വന്തം സംസ്കാരവും ഇവിടുത്തെ സംസ്കാരവും നമന്വയിപ്പിച്ച് കൊണ്ടുപോവുക എന്നത് മാതാപിതാക്കൻമാരും മക്കളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് എന്നത് ഓർമിക്കേണ്ടതാണ്.

അകാലത്തിൽ കൊഴിഞ്ഞ ഈവ് ലിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ ദേശീയ സമിതിയംഗം കുര്യൻ ജോർജ്, ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സോജി തേവാരിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുട്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more