1 GBP = 103.68
breaking news

“ടെക്​ടാള്‍ജിയ – 2021” തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും അവിസ്മരണീയമായി… രണ്ടാം ഭാഗം നാളെ ശനിയാഴ്ച…..

“ടെക്​ടാള്‍ജിയ – 2021” തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും അവിസ്മരണീയമായി… രണ്ടാം ഭാഗം നാളെ ശനിയാഴ്ച…..

തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും  ടെക്​ടാള്‍ജിയ – 2021 എന്ന പേരില്‍ മാർച്ച് 21 ന് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടന്നു. ലോകമെമ്പാടുമുള്ള പൂർവ്വവിദ്യാർത്ഥികൾ, കലാ പ്രകടനങ്ങൾ കാഴ്ചവെച്ചു. ആസ്ട്രേലിയ, സിംഗപ്പൂർ, ഭാരതത്തിലെ വിവിധ നഗരങ്ങൾ ഗൾഫ്  രാഷ്ട്രങ്ങൾ, യുകെ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുടെ പടിഞ്ഞാറൻ തീരം വരെ പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യമുണ്ട്. 

 കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍, വീ ഷാല്‍ ഓവര്‍കം ഫെയ്സ് ബുക്ക് പേജിലൂടെ നടത്തിയ പരിപാടികൾ അവതരിപ്പിച്ചത്  പൂർവ്വവിദ്യാർത്ഥിനി റെയ്മോള്‍ നിധീരിയാണ്.  യു.കെയിൽ നിന്നുളള  സിനോജ് മുണ്ടക്കലിന്റെ നേതൃത്വത്തിലാണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്.  അലൂമ്നി അസോസിയേഷൻ സെക്രട്ടറി പ്രൊഫ. കൃഷ്ണകുമാർ, യുകെ ചാപ്റ്റർ അലൂമ്നി അസോസിയേഷൻ പ്രതിനിധി റെയ്മോൾ നിധീരി എന്നിവരാണ് കോർഡിനേറ്റർമാർ.

പൂർവ്വ വിദ്യാർത്ഥി കൂടിയായ പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു.  ഡോ.നൗഷാജാ പി. ടി. (അലൂമ്നി സെക്രട്ടറി) സ്വാഗതവും, അന്‍വര്‍ റഹ്മാന്‍ (അലൂമ്നി മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍) നന്ദിയും രേഖപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥികളായ ഡോ.ടെസ്സി തോമസ്സ് (ഡയറക്ടര്‍ ജനറല്‍ ഓഫ് ഏറോനോട്ടിക്കല്‍ സിസ്റ്റംസ്, DRDO), ജോര്‍ജ്ജ് തോമസ്(അര്‍ജ്ജുന അവാര്‍ഡ് ജേതാവ്) വി.എന്‍. ശ്രീധരന്‍ നായര്‍ & ടി.സി. സരോജിനി(1962 ബാച്ചില്‍എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ദമ്പതികള്‍) എന്നിവർ സംസാരിച്ചു.

90 കളിൽ കോളേജിൽ പഠിക്കുമ്പോൾ രൂപീകരിച്ച സിൽഹൗട്ട്  എന്ന മ്യൂസിക്ക് ബാൻഡിന്റെ സംഘാടകർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഒത്തു ചേർന്ന്, വീണ്ടും ഒരു സംഗീത വിരുന്നൊരുക്കി.  കാലിഫോർണിയയിലെ ബെ ഏരിയയിൽ യിൽ നിന്നുള്ള പൂർവ വിദ്യാർത്ഥി ഗായക സംഘം, അദ്ദേഹത്തിന് 81 വയസ്സുപൂർത്തിയ വേളയിൽ, ട്രിബ്യൂട്ട് ടു ശ്രീകുമാരൻ തമ്പി  എന്ന പേരിൽ ഗാനങ്ങൾ ആലപിച്ചു. 60 കളുടെആദ്യത്തിൽ ശ്രീ തമ്പി ഒരു വിദ്യാർത്ഥിയായി കോളേജിൽ ഉണ്ടായിരുന്നു.

ചിത്രകാരൻമാരായ രവീന്ദ്രനാഥ്, അരുൺ ജോർജ്, ധന്യ അജിത്ത്, സാജൻ കുമാർ എന്നിവർ അവരുടെവൈവിധ്യമാർന്ന ചിത്ര രചനകളും, ഹസീബ്, അഭിജിത്ത് എന്നിവർ അവരുടെ  ഫോട്ടോ കളക്ഷനുകളുംഅവതരിപ്പിച്ചു.

വിവിധ സ്ഥലങ്ങളിൽ നിന്ന് ഒരേ പാട്ടിന്, എട്ടു പേർ ഒറ്റയ്ക്ക് ചുവടു വെച്ച തിരുവാതിരക്കളി, ഡിജിറ്റലായി ഇണക്കിച്ചേർത്ത് ഒന്നിച്ചുള്ള ഇനമായി കുവൈറ്റ് പൂർവ്വ വിദ്യാർത്ഥി ചാപ്റ്റർ അവതരിപ്പിച്ചത് കൌതുകമായി. സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാക്കളായ മാനസി, ഋഷികേശൻ തുടങ്ങിയവർ അവരുടെ സാഹിത്യരചനകൾ അവതരിപ്പിച്ചു. ഖത്തർ ചാപ്റ്റർ അംഗങ്ങൾ അവതരിപ്പിച്ച നൃത്തം,  അലൈൻസ് എന്ന ഗാന പരിപാടി എന്നിവ ശ്രദ്ധേയമായി. 
60 വർഷത്തിലേറെ നീളുന്ന കോളേജിന്റെ ചരിത്രത്തിൽ എല്ലാ കാലത്തുമുണ്ടായിരുന്നവരെ പങ്കെടുപ്പിച്ച്ഇത്തരമൊര പരിപാടി നടത്താൻ, പുതിയ കാലത്തെ ഡിജിറ്റൽ വിനിമയ സംവിധാനങ്ങൾ വിജയകരമായിഉപയോഗിച്ചിട്ടുണ്ട്. വലിയ സ്വീകരണമാണ് ഫേസ്ബുക്കിലൂടെ പ്രേക്ഷകർ ഇതിന് നൽകിയത്. ഇതുവരെ 22,000 ൽപ്പരം പേർഫേസ്ബുക്കിൽ ഇത് കണ്ടു കഴിഞ്ഞു. സാങ്കേതിക രംഗത്ത് ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുമ്പോഴും, കലാ സാഹിത്യ രംഗത്ത് മികവു പുലർത്തുന്നപൂർവ്വ വിദ്യാർത്ഥികളാണ് ഇവിടെ അണിനിരന്നത്.

മാര്‍ച്ച് 27ന് നടക്കുന്ന ടെക്​ടാള്‍ജിയ – 2021 രണ്ടാം ഭാഗം, തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷീബ വി.എസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി. കൃഷ്ണകുമാര്‍ (അലൂമ്നി സെക്രട്ടറി) സ്വാഗതവും ഡോ. ഷീജ കൃഷ്ണന്‍  (അലൂമ്നി യു.കെ) നന്ദിയും രേഖപ്പെടുത്തും. മികച്ച പരിപാടികളാണ് ഇനിയും അവതരിപ്പിക്കാനായി ബാക്കിയുള്ളത്.

പൂർവ്വ വിദ്യാർത്ഥിളായ ഡോ. കെ. രാധാകൃഷ്ണന്‍ (ഐ.എസ്.ആര്‍.​ഒ മുന്‍ ചെയര്‍മാന്‍), വി. ടി. ബല്‍റാം എം.എല്‍.എ​, സിനിമാ താരം ടി.ജി രവി, ടി.ആര്‍. അജയനും (കൈരളി ടി.വി ഡയറക്ടര്‍) & ഭാര്യ ഭാഗ്യലക്ഷ്മി,  എ. ഹേമചന്ദ്രന്‍ (കേരള മുന്‍ ഡി.ജി.പി), ഡോ. പ്രഅമിത് എം.പി ഐ.എ.എസ് (തഞ്ചാവൂര്‍ അസിസ്റ്റൻറ് കളക്ടര്‍), സി.എസ്. മീനാക്ഷി (എഴുത്തുകാരി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്), സംഗമേശ്വരന്‍ മാണിക്യംഅയ്യര്‍ (സൈബര്‍ സെക്യൂരിറ്റി സ്പെഷിലിസ്റ്റ്), നരേന്ദ്രന്‍ മാനിക്കത്ത് (യു.എ.ഇ) എന്നിവർ സംസാരിക്കുന്നതാണ്. 21 ന് അവതരിപ്പിച്ച മുഴുവൻ പരിപാടികളും കൊച്ചിൻ കലാഭവൻ ലണ്ടൻ – വി ഷാൽ ഓവർകം ഫെയ്സ് ബുക്ക് പേജിൽ ലഭ്യമാണ്. 27 ന് അവതരിപ്പിക്കുന്ന പരിപാടികളും ലൈവ് ആയി ഇവിടെ കാണാവുന്നതാണ്. 


ടെക്​ടാള്‍ജിയ – 2021 ഒന്നാം ഭാഗം കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more