1 GBP = 103.65
breaking news

യൂറോപ്പിൽ മൊബൈൽ ഉൾപ്പെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള കുട്ടികളുടെ അമിത ഭ്രമം നിയന്ത്രിക്കുന്നതിൽ രക്ഷിതാക്കൾ പരാജയപ്പെടുന്നു

യൂറോപ്പിൽ മൊബൈൽ ഉൾപ്പെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള കുട്ടികളുടെ അമിത ഭ്രമം നിയന്ത്രിക്കുന്നതിൽ രക്ഷിതാക്കൾ പരാജയപ്പെടുന്നു

യൂറോപ്പില്‍ കുട്ടികളുടെ ടെക് ശീലങ്ങള്‍ നിയന്ത്രിക്കുന്നതില്‍ രക്ഷിതാക്കള്‍ ബുദ്ധിമുട്ടുന്നതായി സര്‍വേ ഫലം. കുട്ടികളുടെ ടെക്നോളജി ഭ്രമം അവരെ ബാധിക്കുന്നതായി രക്ഷിതാക്കള്‍ ഭയക്കുന്നവരാണെന്നും സർവേയിൽ. യൂറോപ്പിലാകെ 7000 ത്തോളം രക്ഷിതാക്കളിലാണ് സര്‍വ്വെ നടത്തിയത്. കുട്ടികളുടെ അമിത മൊബൈല്‍ ഉപയോഗവും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും 43 ശതമാനം രക്ഷിതാക്കളെയും കുഴക്കുന്നുണ്ട്.

38 ശതമാനം രക്ഷിതാക്കള്‍ കുട്ടികളുടെ സാമൂഹ്യപരമായ കഴിവുകളെ ഗാഡ്ജറ്റുകളുടെ അമിത ഉപയോഗം ബാധിക്കുന്നെന്ന് കരുതുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി 32 ശതമാനം രക്ഷിതാക്കളാണ് അഭിപ്രായപ്പെട്ടത്. കുട്ടികളുടെ ഈ അമിത ടെക് ഭ്രമത്തിന് കാരണം രക്ഷിതാക്കളുടെ ടെക് ഭ്രമം തന്നെയാണെന്ന് സമ്മതിക്കുന്ന രക്ഷിതാക്കളും ഉണ്ട്. സർവേ പ്രകാരം 5 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ മധുര പലഹാരങ്ങളേക്കാള്‍ ഗാഡ്ജറ്റുകളെ ഇഷ്ടപ്പെടുന്നവരാണ്.

ബ്രിട്ടണിലുള്ള കുട്ടികള്‍ പുറത്ത് കളിക്കുന്നതിനേക്കാള്‍ ഗാഡ്ജറ്റുപയോഗത്തെ ഇഷ്ടപ്പെടുന്നുവെന്നും 23 ശതമാനത്തോളം കുട്ടികള്‍ രക്ഷിതാക്കളുടെ ഒപ്പം സമയം ചിലവഴിക്കുന്നതിനേക്കാൾ ഗാഡ്ജറ്റുകളോടൊപ്പം സമയം ചിലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. കൂടാതെ 9 ശതമാനം രക്ഷിതാക്കളും അമിത ഗാഡ്ജറ്റ് ഉപയോഗത്തെ ചോദ്യം ചെയ്യുമ്പോള്‍ 65 ശതമാനം രക്ഷിതാക്കളും കുട്ടികളെ അവരുടെ റൂമിൽ മൊബൈൽ ഉപയോഗം അനുവദിക്കുന്നവരാണ്. 49 ശതമാനം രക്ഷിതാക്കളും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നെങ്കിലും എങ്ങനെ നിയന്ത്രിക്കണം എന്ന ധാരണയില്ലാത്തവരാണെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more