1 GBP = 104.25
breaking news

ടോക്കിയോ ഒളിമ്പിക്‌സിൽ 4×100 മീറ്റർ മെഡ്‌ലേറിലേയിൽ ബ്രിട്ടന് റിക്കോർഡോടെ സ്വർണ്ണ മെഡൽ

ടോക്കിയോ ഒളിമ്പിക്‌സിൽ 4×100 മീറ്റർ മെഡ്‌ലേറിലേയിൽ ബ്രിട്ടന് റിക്കോർഡോടെ സ്വർണ്ണ മെഡൽ

ടോക്കിയോ ഒളിമ്പിക്‌സിൽ 4×100 മീറ്റർ മെഡ്‌ലേ റിലേയിൽ ബ്രിട്ടൻ സ്വർണ്ണ മെഡൽ നേടി. ടോക്കിയോ അക്വാട്ടിക്സ് സെന്ററിലെ അവരുടെ മികച്ച പ്രകടനം ഒരു പുതിയ ലോക റെക്കോർഡാണ്. മൂന്ന് മിനിറ്റ് 37.58 സെക്കൻഡിലാണ് ടീമിന്റെ റെക്കോർഡ്. കാത്‌ലീൻ ഡോസൺ, ആദം പീറ്റി, ജെയിംസ് ഗയ്, അന്ന ഹോപ്കിൻ റിക്കോർഡ് മെഡൽ നേടിയത്. ചൈന വെള്ളിയും, ഓസ്‌ട്രേലിയ വെങ്കലവും നേടി.

വിൻഡ്സർഫിംഗിൽ ബ്രിട്ടന്റെ എമ്മ വിൽസൺ വെങ്കലം നേടി. ടോക്കിയോ 2020 ലെ നീന്തലിൽ ടീം ജിബി ഇപ്പോൾ ഏഴ് മെഡലുകൾ നേടിയിട്ടുണ്ട്. നാല് സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം.1908 ലണ്ടനിൽ നടന്ന ഒളിമ്പിക്സിന് സമാനമായ മെഡൽ വേട്ടയാണ് ടീം ജിബി ടോക്യോയിൽ ഇതുവരെ നേടിയത്. ജെസ് ലിയർമോണ്ട്, ജോണി ബ്രൗൺലി, ജോർജിയ ടെയ്‌ലർ-ബ്രൗൺ, അലക്സ് യീ എന്നിവർ മിക്സഡ് ട്രയാത്ത്‌ലോൺ റിലേയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചതിന് ശേഷം ശനിയാഴ്ച പുലർച്ചെ ടീം ജിബിക്കുള്ള രണ്ടാമത്തെ ടീം മെഡലാണിത്.

ഇതോടെ ബ്രിട്ടൻ നിലവിൽ മെഡൽ നിലയിൽ ആറാം സ്ഥാനത്ത് തുടരുകയാണ്. എട്ടു സ്വർണ്ണവും ഒൻപത് വെള്ളിയും പത്ത് വെങ്കലവുമാണ് ടീം ജിബി താരങ്ങൾ ഇതുവരെ നേടിയത്. ഇരുപത് സ്വര്ണമുൾപ്പെടെ നാല്പത്തിമൂന്ന് മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത്താണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more