1 GBP = 104.08

രണ്ടാഴ്ചത്തെ അടിയന്തിര ‘സർക്യൂട്ട് ബ്രേക്കർ’ ലോക്ക്ഡൗൺ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; പിന്തുണയുമായി അദ്ധ്യാപക യൂണിയനും

രണ്ടാഴ്ചത്തെ അടിയന്തിര ‘സർക്യൂട്ട് ബ്രേക്കർ’ ലോക്ക്ഡൗൺ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; പിന്തുണയുമായി അദ്ധ്യാപക യൂണിയനും

ലണ്ടൻ: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ആഴ്ചകൾക്ക് മുൻപേ സേജ് കമ്മിറ്റി മുന്നോട്ട് വച്ച സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ പദ്ധതി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവഗണിച്ചത് ഏറെ വിവാദമായിരുന്നു. അതിന് പകരമായി പകരമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ത്രിതല ലോക്ക്ഡൗൺ സംവിധാനങ്ങൾ നിലവിലെ സാഹചര്യങ്ങളിൽ മതിയാകില്ലെന്ന അഭിപ്രായം സേജ് കമ്മിറ്റി ശാസ്ത്രജ്ഞർ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവും ആരോപണവുമായി രംഗത്ത് വന്നത്.

കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ രണ്ടാഴ്ചത്തെ അടിയന്തിര സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് കീർ സ്റ്റാമർ രംഗത്ത് വന്നത്. അദ്ദേഹത്തിന് പിന്തുണയുമായി അദ്ധ്യാപക യൂണിയനും മുന്നോട്ട് വന്നു.

സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ ‘ടെസ്റ്റ്, ട്രാക്ക്, ട്രേസ് സിസ്റ്റം എന്നിവയുടെ നിയന്ത്രണം നേടാൻ’ അനുവദിക്കുമെന്നും പകർച്ചവ്യാധി നിയന്ത്രിക്കാൻ സഹായിക്കുമെന്നും യുകെയിലെ ഏറ്റവും വലിയ അധ്യാപക യൂണിയൻ അറിയിച്ചു. ഇംഗ്ലണ്ടിലെ സെക്കൻഡറി സ്കൂളുകളും കോളേജുകളും ഹാഫ് ടേം അവധിയിലേക്ക് പ്രവേശിക്കുമ്പോൾ സർക്യൂട്ട് ബ്രേക്കർ സിസ്റ്റം നടപ്പിൽ വരുത്തുന്നത് കൂടുതൽ ഫലപ്രദമാകുമെന്നും ദേശീയ വിദ്യാഭ്യാസ യൂണിയൻ (എൻ‌യുയു) പറഞ്ഞു.

രണ്ടോ മൂന്നോ ആഴ്ച നീണ്ടുനിൽക്കുന്ന പൂർണ്ണമായ ഷട്ട്ഡൗൺ വൈറസ് നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്ന് സ്റ്റാ മർ പറയുന്നു. ഒക്‌ടോബർ ആദ്യ വാരത്തിലെ ഒഎൻ‌എസ് കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ പ്രതിദിനം 28,000 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more