1 GBP = 103.91

നികുതി വെട്ടിപ്പുകാരെ പിടികൂടാനുറച്ച് എച്ച് എം ആർ സി; ബാങ്ക് അക്കൗണ്ടുകളിൽ അനുവാദം കൂടാതെ പരിശോധന നടത്താൻ അനുമതി

നികുതി വെട്ടിപ്പുകാരെ പിടികൂടാനുറച്ച് എച്ച് എം ആർ സി; ബാങ്ക് അക്കൗണ്ടുകളിൽ അനുവാദം കൂടാതെ പരിശോധന നടത്താൻ അനുമതി

ലണ്ടൻ: നികുതി വെട്ടിപ്പ്കാർക്കെതിരെ ശക്തമായ നടപടികൾക്കൊരുങ്ങി എച്ച് എം ആർ സി. ഉപഭോക്താക്കളുടെ അനുവാദം കൂടാതെ തന്നെ ടാക്സ്മാന് ഇനിമുതൽ ബാങ്ക് അക്കൗണ്ടുകളിൽ പരിശോധന നടത്താനാകും. കഴിഞ്ഞയാഴ്ച്ച ഓണലൈനിൽ പുറപ്പെടുവിച്ച പോളിസി ഡോക്കുമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൃത്യമായ നികുതി നല്കുന്നുണ്ടോയെന്നറിയാൻ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എച്ച് എം ആർ സിക്ക് രഹസ്യാന്വേഷണം നടത്താനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്.

പുതിയ നിയമം സംബന്ധിച്ച വിവരങ്ങൾ ബാങ്കുകളും ഉപഭോക്താക്കളെ അറിയിക്കും. എന്നാൽ പുതിയ നിയമം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളറിയാതെ തന്നെ മാറ്റൊരാൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ പരിശോധിക്കാൻ കഴിയുന്ന തരത്തിലുള്ള നിയമം കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഇവർ പറയുന്നു. നികുതി വെട്ടിപ്പുകാരെ നിലക്ക് നിറുത്താൻ ഇതിനകം തന്നെ നിരവധി നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അതൊക്കെ ഫലവത്തായി നടപ്പിലാക്കാതെ പുതിയ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് ശരിയായ നിലപാടല്ലെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more