1 GBP = 103.68
breaking news

ഇൻകം ടാക്‌സും കോർപ്പറേഷൻ ടാക്‌സും ഉയർത്താൻ സാദ്ധ്യത; ഓണലൈൻ ഡെലിവെറികൾക്ക് ഗ്രീൻ ടാക്സ്; സെൽഫ് എംപ്ലോയ്ഡ് ജീവനക്കാരെയും ലക്ഷ്യമിടുന്നതായി സൂചന; ചാൻസലറുടെ ബഡ്ജറ്റ് പ്രഖ്യാപനത്തോടെ ജനജീവിതം താറുമാറാകുമെന്ന് സൂചന

ഇൻകം ടാക്‌സും കോർപ്പറേഷൻ ടാക്‌സും ഉയർത്താൻ സാദ്ധ്യത; ഓണലൈൻ ഡെലിവെറികൾക്ക് ഗ്രീൻ ടാക്സ്; സെൽഫ് എംപ്ലോയ്ഡ് ജീവനക്കാരെയും ലക്ഷ്യമിടുന്നതായി സൂചന; ചാൻസലറുടെ ബഡ്ജറ്റ് പ്രഖ്യാപനത്തോടെ ജനജീവിതം താറുമാറാകുമെന്ന് സൂചന

ലണ്ടൻ: അടുത്ത ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന ബഡ്ജറ്റ് ജനങ്ങൾക്ക് ഇടിത്തീയാകുമെന്ന സൂചനകൾ പുറത്ത് വരുന്നു. മഹാമാരി മൂലം ദുരിതത്തിലായ സാമ്പത്തിക രംഗം തിരിച്ചു പിടിക്കാനുള്ള ചാൻസലർ റിഷി സുനാകിന്റെ ബഡ്ജറ്റ് ജനങ്ങൾക്ക് മേൽ അധിക നികുതി ചുമത്തുന്നതിനിടയാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കോർപ്പറേഷൻ ടാക്സ്, ഇൻകം ടാക്സ് തുടങ്ങിയവർദ്ധിപ്പിക്കുന്നതോടൊപ്പം ഓണലൈൻ ബിസിനെസ്സുകൾക്ക് ഡെലിവറികൾക്കായി ഗ്രീൻ ടാക്സ് ഏർപ്പെടുത്താനുള്ള നീക്കവുമുണ്ട്. എന്നാൽ ഇവയുടെയൊക്കെ പരിണിതഫലം അനുഭവിക്കേണ്ടി വരിക സാധാരണക്കാരായ ജനങ്ങൾ തന്നെയാകും. അതേസമയം സെൽഫ് എംപ്ലോയ്ഡ് ജീവനക്കാരെയും ബഡ്ജറ്റിൽ ലക്ഷ്യമിടുന്നതായാണ് വിവരം.

അതേസമയം ഹൈസ്ട്രീറ്റ്‌ ബിസിനെസ്സുകളെ വീണ്ടും തുറക്കാൻ സഹായിക്കാൻ പുതിയ ‘റീസ്റ്റാർട്ട് ഗ്രാന്റ്സ്’ പ്രഖ്യാപിക്കും. പാൻഡെമിക് സമയത്ത് 20 ബില്യൺ പൗണ്ട് ബിസിനെസ്സുകൾക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ചു ബില്യൺ പൗണ്ട് കൂടി പ്രഖ്യാപിക്കുന്നത്.ഒരു സ്ഥാപനത്തിന് £18,000 വരെ മൂല്യമുള്ള ഗ്രാന്റുകൾ, ലോക്ക്ഡൗൺ ലളിതമാക്കുന്നതോടെ ഷോപ്പുകളും പബ്ബുകളും വീണ്ടും തുറക്കാൻ സഹായിക്കുമെന്ന് ചാൻസലർ പറഞ്ഞു. ഒറ്റ-ഓഫ് പേയ് മെന്റ് ബിസിനസുകൾ പരക്കെ സ്വാഗതം ചെയ്തു,

ലേബറും ചില കൺസർവേറ്റീവ് എം.പിമാരും വർദ്ധനവിനെ എതിർത്തിട്ടുണ്ട്. മൂന്നു വർഷത്തേക്ക് ചില ആദായനികുതി പരിധികൾ മരവിപ്പിക്കാനും കോർപ്പറേഷൻ നികുതി ഉയർത്തുവാനും ചാൻസലർ ശ്രമിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ സാമ്പത്തിക വർഷം ഇതുവരെ സർക്കാർ 271ബില്യൺ പൗണ്ട് കടം എടുത്തിട്ടുണ്ട്. 2019-20 ൽ 222 ബില്യൺ പൗണ്ട് വരെ. ഇതോടെ ദേശീയ കടം 2.13 ട്രില്യൺ പൗണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more