1 GBP = 104.00
breaking news

ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ വന്‍ പിഴ

ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ വന്‍ പിഴ

വ്യക്തിഗത ആദായനികുതി റിട്ടേണില്‍ പിടിമുറുക്കി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചുള്ള ആദായനികുതി റിട്ടേണ്‍ ജൂലായ് 31-നകം സമര്‍പ്പിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.

അവസാനതീയതിക്കുശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍നിന്ന് 5,000 രൂപ പിഴയീടാക്കും. ഡിസംബര്‍ 31 കഴിഞ്ഞാല്‍ പിഴ പതിനായിരമാക്കും. മാര്‍ച്ച് 31-നു ശേഷവും റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നികുതി ദാതാവിന്റെ അക്കൗണ്ട് റദ്ദാക്കാനും പാന്‍ കാര്‍ഡ് അസാധുവാക്കാനുമാണ് തീരുമാനം.

സാമ്പത്തിക വര്‍ഷം അവസാനിക്കുകയും റിട്ടേണ്‍ സമര്‍പ്പണത്തിന് രണ്ടുമാസം മാത്രം ബാക്കി നില്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ല ഫോമുകളും വൈകിയാണ് വെബ്‌സൈറ്റില്‍ ലഭ്യമായത്. ഏപ്രില്‍ ഒന്ന് മുതല്‍ റിട്ടേണ്‍ സമര്‍പ്പിക്കാമെങ്കിലും മേയ് മൂന്നാം വാരത്തിലാണ് റിട്ടേണിനുള്ള ഫോമുകള്‍ ആദായനികുതി വകുപ്പിന്റെ സൈറ്റില്‍ എത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more