1 GBP = 104.08

മാദ്ധ്യമപ്രവർത്തകയുടെ കവിളിൽ തൊട്ടു, തമിഴ്നാട് ഗവർണർ വീണ്ടും വിവാദത്തിൽ

മാദ്ധ്യമപ്രവർത്തകയുടെ കവിളിൽ തൊട്ടു, തമിഴ്നാട് ഗവർണർ വീണ്ടും വിവാദത്തിൽ

ന്യൂഡൽഹി: ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയുടെ കവിളിൽ തലോടിയ തമിഴ്നാട് ഗവർണർ ബൻവരിലാൽ പുരോഹിത് വീണ്ടും വിവാദത്തിൽ. ഉയർന്ന മാർക്കും ബിരുദവും വാഗ്‌ദാനം ചെയ്‌ത് വിദ്യാർത്ഥിനികളെ വനിതാ പ്രൊഫസർ ലൈംഗിക വേഴ്‌ചയ്‌ക്ക് പ്രേരിപ്പിച്ച സംഭവത്തിൽ ഗവർണറുടെ പേര് പരാമർശിച്ചതിന് പിന്നാലെയാണ് പുതിയ വിവാദം. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിന് ഒടുവിലായിരുന്നു സംഭവം.
മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകാതെ ഗവർണർ കവിളിൽ തൊടുകയായിരുന്നു. ദി വീക്ക് പത്രത്തിലെ റിപ്പോർട്ടറായ ലക്‌ഷ്മി സുബ്രമഹ്ണ്യത്തിനാണ് ഈ ദുരനുഭവമുണ്ടായത്. തുടർന്ന് ബൻവരിലാലിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് ലക്ഷ്‌മി ട്വീറ്റ് ചെയ്തു.

”പത്രസമ്മേളനത്തിനൊടുവിൽ ഞാൻ അദ്ദേഹത്തിനോട് ചോദ്യം ചോദിച്ചു. എന്നാൽ എന്റെ സമ്മതം കൂടാതെ മറുപടിയായി ഗവർണർ എന്റെ കവിളിൽ പിടിക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷം ഞാൻ പലതവണ മുഖം കഴുകി. ഇതുവരെ അതിൽ നിന്നും മോചിതയാകാൻ കഴിഞ്ഞിട്ടില്ല. ഒരുപാട് മനോവിഷമവും ദേഷ്യവും തോന്നുന്നുണ്ട് മിസ്റ്റർ ബൻവരിലാൽ. നിങ്ങൾക്ക് അഭിനന്ദിക്കുന്നതിന്റെ ഭാഗമായോ മുത്തശ്ശന്റെ പെരുമാറ്റമോ ആവാം ഇത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം വലിയ തെറ്റാണ്”- ലക്ഷ്‌മി ട്വിറ്ററിൽ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more