1 GBP = 103.75
breaking news

കൂടുതൽ തമിഴ്​ ചിത്രങ്ങൾ ഒാൺലൈൻ റിലീസിങ്ങിന്​; വെട്ടിലായി തിയറ്റർ ഉടമകൾ

കൂടുതൽ തമിഴ്​ ചിത്രങ്ങൾ ഒാൺലൈൻ റിലീസിങ്ങിന്​; വെട്ടിലായി തിയറ്റർ ഉടമകൾ

പ്രശസ്​ത നടിയും തമിഴ്​ സൂപ്പർതാരം സൂര്യയുടെ ഭാര്യയുമായ ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം ‘പൊൻ മകൾ വന്താൽ’ ലോക്​ഡൗണിനെ തുടർന്ന്​ ആമസോൺ പ്രൈമിൽ റിലീസിങ്ങിന് ഒരുങ്ങുന്നുവെന്ന വാർത്ത തിയറ്ററുടമകൾക്കിടയിൽ വലിയ വിവാദത്തിനാണ്​ തിരികൊളുത്തിയത്. ചിത്രത്തിന്‍റെ റിലീസിങ് മെയ് ആദ്യവാരം നടക്കുമെന്നാണ് റിപ്പോർട്ട്. സൂര്യ തന്നെ നിർമിച്ച ചിത്രം ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ റിലീസ്​ ചെയ്​താൽ തമിഴ്‌നാട് തിയറ്റര്‍-മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സൂര്യ ഉള്‍പ്പെടുന്ന എല്ലാ സിനിമകളും തിയറ്ററുകളില്‍ വിലക്കുമെന്നായിരുന്നു ഭീഷണി.

എന്നാൽ, നിരവധി തമിഴ്​ ചിത്രങ്ങൾ അത്തരത്തിൽ റിലീസിങ്ങിന്​ ഒരുങ്ങുന്നതായാണ്​ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ലോക്​ഡൗൺ കഴിഞ്ഞാലും സിനിമാ മേഖല സജീവമാകാൻ കുറഞ്ഞത്​ സെപ്​തംബർ വരെയെങ്കിലുമെടുക്കും എന്ന കണക്കുകൂട്ടലി​​െൻറ അടിസ്ഥാനത്തിലാണത്രേ ചില നിർമാതാക്കൾ പുതിയ തീരുമാനവുമായി മുന്നോട്ട്​ വന്നത്​. അതേസമയം, സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ അത്തരത്തിൽ ഹോട്​സ്റ്റാർ, ആമസോൺ, നെറ്റ്​ഫ്ലിക്​സ്​ പോലുള്ള ഒാൺലൈൻ പ്ലാറ്റ്​ഫോമുകളിൽ റിലീസ്​ ചെയ്യില്ലെന്നുമാണ്​ സൂചന. ചെറു ബജറ്റ്​ ചിത്രങ്ങളാണ്​ ഒ.ടി.ടി റിലീസിങ്​ പരിഗണനയിൽ ഉള്ളത്​. ഇതോടെ, സിനിമകൾ വിലക്കാനുള്ള തിയറ്റർ ഉടമകളുടെ നീക്കത്തിന്​ തിരിച്ചടിയായി.

സൂര്യയുടെ സിനിമകൾ ബഹിഷ്​കരിക്കുമെന്ന തീരുമാനമെടുത്ത തിയറ്റർ ഉടമകൾക്കെതിരെ കടുത്ത ഭാഷയിലാണ് ചില​ നിർമാതാക്കൾ പ്രതികരിച്ചത്​. സൂര്യയെ പിന്തുണച്ച്​ ചില പ്രമുഖ നിർമാതാക്കൾ അവർക്ക്​ കത്തു നൽകുകയും ചെയ്​തിരുന്നു. ഒരു സിനിമക്ക്​ പണം മുടക്കുന്ന നിർമാതാവിന്​ അത്​ തിരിച്ചുപിടിക്കാൻ ഏത്​ മാർഗവും സ്വീകരിക്കാൻ അവകാശമുണ്ടെന്ന്​ അവർ പറഞ്ഞു. എന്നാൽ, തിയറ്റർ ഉടമകൾ ആദ്യമെടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെന്നാണ്​ റിപ്പോർട്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more