1 GBP = 103.12

ബ്രിട്ടനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ മരണത്തിന് കീഴടങ്ങി

ബ്രിട്ടനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ മരണത്തിന് കീഴടങ്ങി

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും ഉയരംകൂടിയ മനുഷ്യനെന്ന റിക്കോര്‍ഡിലൂടെ പ്രശസ്തിയിലെത്തിയ നീല്‍ ഫിന്‍ജില്‍ടണ്‍ മുപ്പാത്തിയാറാം വയസ്സില്‍ മരണത്തിന് കീഴടങ്ങി. ഉയരത്തിനൊപ്പം ബാസ്‌കറ്റ് ബോളിലൂടെയും സിനിമാ സീരിയല്‍ അഭിനയത്തിലൂടെയും പ്രശസ്തിയുടെ കൊടുമുടി കയറിയ നീല്‍ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്.

ഏഴടി ഏഴിഞ്ച് ഉയരമുണ്ടായിരുന്ന നീലിന് 2007ലാണ് ബ്രിട്ടനിലെ ഉയരം കൂടിയയാള്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരിലായത്. അതുവരെ ക്രിസ് ഗ്രീനറുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണു നീല്‍ വളര്‍ന്നു വലുതായപ്പോള്‍ സ്വന്തമായത്.

എല്ലാ ഉയരക്കാരെയുംപോലും ബാസ്‌കറ്റ് ബോളിലായിരുന്നു നീലിന്റെയും കമ്പം. അമേരിക്കയില്‍ പോയി പരിശീലനം നടത്തി അവിടെത്തന്നെ വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചു പ്രശസ്തനായി. പിന്നീട് കളിക്കൊപ്പം അഭിനയത്തിലും പയറ്റിത്തുടങ്ങിയതോടെ ഉയരത്തിനൊപ്പം വണ്ണവും കൂടി.

‘’ഗെയിം ഓഫ് ത്രോണ്‍സ്’’ എന്ന ഫാന്റസി സീരിയലിലെ ‘’മാഗ് ദ മൈറ്റി’’ എന്ന കഥാപാത്രം നീലിനെ ഉയരക്കാരന്‍ എന്ന പ്രശസ്തിയേക്കാള്‍ അറിയപ്പെടുന്ന അഭിനേതാവാക്കി മാറ്റി. ‘’എക്‌സ് മാന്‍’’ സീരിയലിലും തിളങ്ങിയ നീല്‍ തിരക്കേറിയ നടനായി ഉയരുന്നതിനിടെയാണ് അകാലത്തില്‍ മരണത്തിനു കീഴടങ്ങിയത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more