1 GBP = 103.14

അഫ്ഗാന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇമ്രാന്‍ ഖാന്‍ ഇടപെടേണ്ടായെന്ന് താലിബാന്‍

അഫ്ഗാന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇമ്രാന്‍ ഖാന്‍ ഇടപെടേണ്ടായെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പാവ സര്‍ക്കാര്‍ അധികകാലം അധികാരത്തിലിരിക്കില്ലെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി താലിബാന്‍. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. തങ്ങള്‍ മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ല. അതുപോലെ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിലും മറ്റു രാജ്യങ്ങള്‍ ഇടപെടില്ലെന്ന് പ്രതീക്ഷിക്കുന്നതായി താലിബാന്‍ വക്താവ് പ്രതികരിച്ചു. ഇമ്രാന്‍ ഖാന്‍ കളിപ്പാവയാണെന്നും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയല്ല ഇമ്രാന്‍ഖാനെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി. ഇമ്രാന്‍ ഖാന്‍ പാക്ക് സൈന്യത്തിന്റെ കളിപ്പാവയാണെന്നാണ് ജനങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനില്‍ ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും അവകാശങ്ങളില്ല. നിലവിലെ ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണ്. ഇതു കൊണ്ടാണ് നിലവിലെ സര്‍ക്കാര്‍ കളിപ്പാവയാണെന്ന് ജനങ്ങള്‍ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more