1 GBP = 103.89

ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നു: സംഘപരിവാറുകാര്‍ താജ്‍മഹലിന്റെ ഗേറ്റ് പൊളിച്ചു

ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നു: സംഘപരിവാറുകാര്‍ താജ്‍മഹലിന്റെ ഗേറ്റ് പൊളിച്ചു

താജ് മഹലിന്റെ പടിഞ്ഞാറ് വശത്ത് പുരാവസ്തു വകുപ്പ്‌ സ്ഥാപിച്ചിരുന്ന ഗേറ്റ് സംഘപരിവാർ പ്രവർത്തകർ പൊളിച്ചു. ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നു എന്ന് ആരോപിച്ചാണ് ഗേറ്റ് തകർത്തത്. സംഭവത്തിൽ  വി.എച്ച്.പി പ്രവർത്തകരുൾപ്പെടെ 30 പേർക്കെതിരെ പോലീസ് കേസെടുത്തു.

താജ് മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ പ്രവേശന കവാടത്തിന് സമീപം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ച 10 അടി നീളവും 11 അടി ഉയരവും ഉണ്ടായിന്ന സ്റ്റീൽ ഗേറ്റ് ആണ് സംഘപരിവാർ പ്രവർത്തകർ പൊളിച്ചത്. ഈ ഗേറ്റ്, സമീപത്തെ ബസായ് ഘട്ടിലുള്ള സിദ്ധേശ്വർ മഹാദേവ ക്ഷേത്രത്തിന് തടസ്സമാകുന്നു എന്നാണ് ആരോപണം. ഗേറ്റ് ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നുണ്ട്. 400 വർഷം പഴക്കമുള്ള ക്ഷേത്രമാണ്. പലതവണ ഉദ്യാഗസ്ഥരോട് ഗേറ്റ് പൊളിച്ചഴിവാക്കാൻ നിർദേശിച്ചെങ്കിലും തയ്യാറായില്ലെന്നും അതിനാലാണ് പൊളിച്ചതെന്നും അക്രമത്തെ ന്യയീകരിച്ച് വിഎച്ച്പി നേതാവ് രവി ദുബേ പറഞ്ഞു.

എന്നാൽ ക്ഷേത്രത്തിലേക്ക് പോകാൻ തൊട്ടടൂത്ത് ബദൽ വഴി ഉണ്ടായിരിക്കെ ആണ് അക്രമം എന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ  ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ  പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വി എച്ച് പി പ്രവർത്തകർ ഉൾപ്പെടെ 30 പേർക്കെതിരെ കേസെടുത്തതായി ആഗ്ര പോലീസ് വ്യക്തമാക്കി.

താജ്മഹൽ ഇന്ത്യക്ക് അപമാനമാണെന്ന് നേരത്തെ ബി ജെ പി എം എൽ എ സംഗീത് സോം പറഞ്ഞിരുന്നു. ഇഈ പ്രസ്താവന യും, താജ് ക്ഷേത്രം ആയിരുന്നു എന്ന തരത്തിലുള്ള വിവിധ ബി ജെ പി നേതാക്കളുടെ പ്രസ്താവനകളും അടുത്തിടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് താജിന് നേരെയുള്ള അക്രമം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more