1 GBP = 103.90

ചൈനയുടെ സമ്മർദങ്ങൾക്കു കീഴടങ്ങില്ലെന്നും ഏതറ്റംവരെയും പൊരുതുമെന്നും തായ്​വാൻ

ചൈനയുടെ സമ്മർദങ്ങൾക്കു കീഴടങ്ങില്ലെന്നും ഏതറ്റംവരെയും പൊരുതുമെന്നും തായ്​വാൻ

തായ്​പേയ്​: ചൈനയുടെ സമ്മർദങ്ങൾക്കു കീഴടങ്ങില്ലെന്നും ഏതറ്റംവരെയും പൊരുതുമെന്നും തായ്​വാൻ പ്രസിഡൻറ്​ സായ്​ ഇങ്​ വെൻ. എന്നാൽ, തിടുക്കപ്പെട്ട്​ നടപടികൾക്കില്ല. ചൈനയുടെ വലിയ സമ്മർദങ്ങൾക്കിടയിലും വലിയ കാര്യങ്ങളാണ്​ രാജ്യം നേടിയെടുത്തത്​ -അവർ പറഞ്ഞു.

ദേശീയദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു തായ്​ ഇങ്​ വെൻ. തായ്​വാനെ ചൈനയോട്​ കൂട്ടിച്ചേർക്കുമെന്ന്​ കഴിഞ്ഞദിവസം ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്​ പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടിയായാണ്​ തായ്​ ഇങ്​ വെന്നി​െൻറ പ്രസ്​താവന. തായ്​വാൻ സ്വയംഭരണ രാഷ്​ട്രമാണെങ്കിലും വേറിട്ടുപോയ പ്രവിശ്യയായാണ്​ ചൈന കാണുന്നത്​. അടുത്തിടെ, തായ്​വാൻ വ്യോമപരിധിയിലൂടെ നിരവധി യുദ്ധവിമാനങ്ങൾ പറത്തി ചൈന പ്രകോപനം സൃഷ്​ടിച്ചിരുന്നു. 

തായ്​വാൻ കടലിടുക്കിൽ ഇപ്പോൾ ഉയർന്നുവന്ന പ്രശ്​നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ്​ സായ്​ ഇങ്​ വെന്നി​െൻറ പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more