1 GBP = 103.12

സമീക്ഷ യുകെയുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ കൂടുതല്‍ അംഗങ്ങള്‍ ….. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സെക്രട്ടേറിയറ്റ്

സമീക്ഷ യുകെയുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ കൂടുതല്‍ അംഗങ്ങള്‍ ….. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സെക്രട്ടേറിയറ്റ്

എസ്. എസ്. ജയപ്രകാശ്

സമീക്ഷ യു.കെയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചതിന്റെ ഭാഗമായി സെന്‍ട്രല്‍ കമ്മിറ്റിയില്‍ കുടുതല്‍ പേരെ ഉള്‍പ്പെടുത്തി.കഴിഞ്ഞ കേന്ദ്ര സമിതി യോഗത്തിലാണ് പ്രാദേശിക ചാപ്റ്ററുകള്‍ക്ക് നേതൃത്വം നല്‍കുന്ന സഖാക്കളെ ഉള്‍പ്പെടുത്തി കമ്മിറ്റി പുനഃകൃമികരിച്ചത്.സ്‌കോട്ട്‌ലന്‍ഡും നോര്‍ത്തേണ്‍ ഐര്‍ലണ്ടും അടക്കമുള്ള എല്ലാ റീജിയനുകളിലും തന്നെ സമീക്ഷ ചാപ്റ്ററുകള്‍ രൂപീകരിച്ചിട്ടുണ്ട്.ആറു മാസത്തിനുള്ളില്‍ കൂടുതല്‍ ചാപ്റ്ററുകള്‍ക്ക് രൂപം നല്‍കും.

കേന്ദ്ര കേരള സര്‍ക്കാരുകള്‍, എംബസികള്‍, തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ മലയാളി സമൂഹത്തിലെ സാധാരണക്കാര്‍ക്ക് ,കൂടുതല്‍ പ്രയോജനകരമാകും വിധത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സമീക്ഷ മുന്‍കൈ എടുക്കും. ഈ പെറ്റിഷന്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയായിരിക്കും ബഹുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നത്.ആവശ്യത്തിന് ബഹുജന പിന്തുണ ലഭിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയെടുക്കാന്‍ ഇന്ത്യയിലെ സി.പി.എം നേതൃത്വത്തിന്റെയും ഭരണത്തിന്റെയും സഹായം തേടും.

സാംസ്‌കാരിക മേഖലയില്‍ ക്രിയാത്മക മാറ്റങ്ങള്‍ വരുത്താന്‍ ഓരോ ചാപ്റ്ററുകളിലും നടപ്പാക്കാന്‍ ഉതകുന്ന കര്‍മ്മ പദ്ധതികള്‍ അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം പ്രയോഗത്തില്‍ വരും.സമീക്ഷയുടെ മാഗസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സബ്കമ്മിറ്റിയെ ചുമതലപെടുത്തിയിട്ടുണ്ട്.ഭാരവാഹികള്‍ക്ക് പുറമെ സഖാക്കള്‍ ജയന്‍,ഷാജിമോന്‍ എന്നിവരാണ് അംഗങ്ങള്‍.

സിനിയോറിട്ടിയും പ്രവര്‍ത്തന പരിചയവും കാണിക്കില്‍ എടുത്താണ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുന്നതിനായി എട്ട് അംഗ സെക്രട്ടേറിയറ്റ് രൂപീകരിച്ചത്.ദൈനം ദിന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നതില്‍ ഉപരിയായി ദേശിയ തലത്തില്‍ സംഘടനയ്ക്ക് ദിശാ ബോധം നല്‍കുന്നതിന് വേണ്ടിയാണ് സെക്രട്ടേറിയറ്റ് കൂടുതല്‍ പ്രയോജനപ്പെടുന്നത് എന്ന് സമീക്ഷ ഭാരവാഹികള്‍ അറിയിച്ചു.സമീക്ഷ സെക്രട്ടേറിയറ്റിന്റെ പട്ടിക ചുവടെ:
രാജേഷ് ചെറിയാന്‍,ജയപ്രകാശ്.എസ്,എസ് ,സ്വപ്‌ന പ്രവീണ്‍ ,രാജേഷ് കൃഷ്ണ,ജിബു ജേക്കബ്, ഇന്ദുലാല്‍ സോമന്‍,മുഹമ്മദ് ഹാഷിം,സുഗതന്‍തെക്കേപ്പുര.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more