1 GBP = 103.84
breaking news

ഇന്ത്യൻ അതിർത്തിയിൽ ചൈന 60,000 സൈികരെ വിന്യസിച്ചു; സാമ്പത്തിക-ജനാധിപത്യ ശക്തികൾക്ക്​ ഭീഷണിയെന്ന്​ മൈക്ക്​ പോംപി​യോ

ഇന്ത്യൻ അതിർത്തിയിൽ ചൈന 60,000 സൈികരെ വിന്യസിച്ചു; സാമ്പത്തിക-ജനാധിപത്യ ശക്തികൾക്ക്​ ഭീഷണിയെന്ന്​ മൈക്ക്​ പോംപി​യോ

വാഷിങ്ടൺ: ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ ചൈന അറുപതിനായിരത്തിലേറെ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന്​ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടേത്​ വളരെ മോശമായ പെരുമാറ്റമാണെന്ന്​ ആരോപിച്ച പോംപിയോ, ലോകത്തെപ്രധാനപ്പെട്ട സാമ്പത്തിക -ജനാധിപത്യ ശക്തികളായ ക്വാഡ് അംഗരാജ്യങ്ങളെ​ അവർ ഭീഷണിപ്പെടുത്തുകയാണെന്നും കൂട്ടിച്ചേർത്തു.

യു.എസ്, ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ എന്നിവയാണ്​ ക്വാഡ് അംഗരാജ്യങ്ങൾ. ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ചൊവ്വാഴ്ച ടോക്കിയോയിൽ നടന്നിരുന്നു. ഇന്തോ പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന ഭീഷണി മുഖ്യ ചർച്ചാവിഷയമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോംപിയോയുടെ പ്രതികരണം. ഇന്ത്യക്ക്​ ചൈനയുമായി നടക്കുന്ന പോരാട്ടത്തില്‍ പങ്കാളിയാകാനും സഖ്യമുണ്ടാക്കാനും അമേരിക്കയെ വേണം. ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് വലിയ സേനയെയാണ് ചൈന വിന്യസിച്ചിരിക്കുന്നതെന്നും പോംപിയോ നേരത്തെ പറഞ്ഞിരുന്നു.

ടോക്കിയോയിൽ നിന്നു മടങ്ങിയെത്തിയ പോംപിയോ ഒരഭിമുഖത്തിലാണ് ചൈനയിൽ നിന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളി പരാമർശിച്ചത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ടോക്കിയോയിൽ പോംപിയോ ചർച്ച നടത്തിയിരുന്നു. അതിർത്തിയിലെ ചൈനീസ് ഭീഷണി ഇതിലും വിഷയമായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും വലിയ സാമ്പത്തിക ശക്തികളുമാണ്​ ക്വാഡ് രാജ്യങ്ങളെന്ന് പോംപിയോ പറഞ്ഞു.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആധിപത്യം കഴിഞ്ഞ കാലങ്ങളിൽ പാശ്ചാത്യ രാജ്യങ്ങൾ അനുവദിച്ചുകൊടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസിലെ മുൻ സർക്കാർ ചൈനക്ക്​ മുന്നിൽ മുട്ടിലിഴഞ്ഞു. ഭൗതിക സ്വത്തവകാശവും ലക്ഷക്കണക്കിനു തൊഴിൽ അവസരങ്ങളും ചൈന തട്ടിയെടുക്കുന്നതു കണ്ടു നിന്നു. ഇനിയും ചൈനക്ക്​ മുന്നിൽ ഉറങ്ങാനാവില്ല. ഇത് ക്വാഡ് രാജ്യങ്ങൾക്കെല്ലാം ബോധ്യമുണ്ടെന്നും ഈ പോരോട്ടത്തിൽ മറ്റു മൂന്നു രാജ്യങ്ങൾക്കും യു.എസിന്‍റെ സഹായം ആവശ്യമാണെന്നും പോംപിയോ അഭിപ്രായപ്പെട്ടു.

ലോകം ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയാണ്​. ട്രംപി​െൻറ നേതൃത്വത്തില്‍ ഒരു സഖ്യമുണ്ടാക്കിയിട്ടുണ്ട്. അത് ഭീഷണികളെ നേരിടാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ജൂണ്‍ 15ന് നടന്ന സംഘര്‍ഷത്തോടെയാണ് ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായത്. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശമായ ലഡാക്കില്‍ ചൈന സേനയെ വിന്യസിച്ചിട്ടുണ്ട്. അതിർത്തി പ്രശ്​നത്തിൽ ഇന്ത്യ -ചൈന നയതന്ത്രതല ചർച്ചകൾ തുടരുകയാണ്​

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more