1 GBP = 103.14

Covid 19 ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു; 88 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്ക്

Covid 19 ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു; 88 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്ക്

രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു എന്നത് നിലവിൽ സാഹചര്യത്തിൽ ആശ്വാസം ഉയർത്തുന്നുണ്ട്.

രാജ്യത്ത് ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 53,256 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 88 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,99,35,221 ആയി. ഇതിൽ 2,88,44,199 പേർ രോഗമുക്തി നേടി. നിലവിൽ 702887 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.

രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു എന്നത് നിലവിൽ സാഹചര്യത്തിൽ ആശ്വാസം ഉയർത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,190 പേരാണ് കോവിഡ് മുക്തി നേടിയത്.

പ്രതിദിന കണക്ക് കുറഞ്ഞുവരുന്നുണ്ടെങ്കിലും മരണസംഖ്യ ആയിരത്തിന് മുകളില്‍ തന്നെ തുടരുന്നത് ആശങ്കയായി നിലനിൽക്കുന്നുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 1422 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതുവരെ 3,88,135 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

രോഗപരിശോധനയും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. പ്രതിദിനം പത്തുലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ച് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 13,88,699 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ജൂൺ 20 വരെ 39,24,07,782 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more