1 GBP = 104.00

കൊറോണ​: മരണം 41 ആയി; വൈറസ്​ ബാധിച്ചവരുടെ എണ്ണം 1000 കടന്നു

കൊറോണ​: മരണം 41 ആയി; വൈറസ്​ ബാധിച്ചവരുടെ എണ്ണം 1000 കടന്നു

ബെയ്​ജിങ്: അതിമാരകമായ കൊറോണ വൈറസ്​ ബാധയിൽ ചൈനയിൽ മരണം 41 ആയി. ആയിരത്തിലേറെ പേർക്കു വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 29 പ്രവിശ്യകളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്​. മരണനിരക്ക്​ വീണ്ടും ഉയർന്നേക്കാമെന്നാണ്​ സൂചന.

ആരോഗ്യസമിതിയുടെ റിപ്പോർട്ട്​ പ്രകാരം ചൈനയിൽ വെള്ളിയാഴ്​ചക്കുള്ളിൽ 180 പേരിൽ കൂടി വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. ഹുബൈ പ്രവിശ്യയിൽ 752 പേർ ചികിത്സയിലുണ്ടെന്നും ആരോഗ്യ സമിതി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ വൈറസ്​ ബാധ പകരുന്നത്​ തടയാൻ ചൈന വുഹാൻ ഉൾപ്പെടെ 13 നഗരങ്ങൾ അടച്ചു. മധ്യചൈനയിലെ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ഗതാഗതം തടഞ്ഞാണു വൈറസിനെതിരെ പ്രതിരോധം ശക്തമാക്കിയത്.

 വൈ​റ​സ്​ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വു​ഹാ​ൻ ന​ഗ​ര​ത്തേ​യും സ​മീ​പ പ​ട്ട​ണ​ങ്ങ​ളാ​യ ഹു​വാ​ങ്​​ഗ്ഗാ​ങ്​, ഇ​സൗ​വു​ എന്നിവിടങ്ങളിലെ  റെ​യി​ൽ, വ്യോ​മ, ജ​ല ഗ​താ​ഗ​തം സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. മൂ​ന്നു ന​ഗ​ര​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യെ​ത്തു​ന്ന തി​യ​റ്റ​ർ, ഇ​ൻ​റ​ർ​നെ​റ്റ്​ ക​ഫേ, വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​െ​യ​ല്ലാം അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ത​ല​സ്ഥാ​ന​മാ​യ ബെ​യ്​​ജി​ങ്ങി​ലും പൊ​തു​പ​രി​പാ​ടി​ക​ളെ​ല്ലാം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ചൈ​നീ​സ്​ പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക്ഷേ​ത്രാ​ഘോ​ഷ​ങ്ങ​ള​ട​ക്കം റ​ദ്ദാ​ക്കി​യ​വ​യി​ൽ​പ്പെ​ടും.

ഇതിനിടെ, ആരോഗ്യ അടിയന്താരവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു ലോകാരോഗ്യ സംഘടന വിലയിരുത്തി. ചൈനയിൽ സ്ഥിതി ഗുരുതരമാണെങ്കിലും ആഗോളതലത്തിൽ അടിയന്തരസാഹചര്യമില്ല.

ഹോങ്കോങ്, മക്കാവു, തയ്‌വാൻ, ജപ്പാൻ, സിംഗപ്പുർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, വിയറ്റ്നാം, യുഎസ് എന്നിവിടങ്ങളിൽ രോഗബാധ കണ്ടെത്തി. യു.കെയിൽ മുൻകരുതലെന്ന നിലയിൽ 14 പേർക്കു പരിശോധന നടത്തി. ദക്ഷിണ കൊറിയയിൽ രണ്ടാമതൊരാളിൽകൂടി വൈറസ് കണ്ടെത്തി. ജപ്പാനിലും ഒരാൾക്കു രോഗം സ്ഥിരീകരിച്ചു. തായ്‌ലൻഡിൽ 5 പേർക്കാണു രോഗബാധ.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വുഹാനിൽ പ്രത്യേക ആശുപത്രി പണിയാനുള്ള ഉദ്യമത്തിലാണ്​ ചൈനീസ്​ സർക്കാർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more