1 GBP = 103.14

ചരിത്രം കുറിക്കാന്‍ നെടുമ്പാശ്ശേരി; മൂന്നാം ടെര്‍മിനല്‍ ഉദ്ഘാടനം നാളെ

ചരിത്രം കുറിക്കാന്‍ നെടുമ്പാശ്ശേരി; മൂന്നാം ടെര്‍മിനല്‍ ഉദ്ഘാടനം നാളെ

ബിബിന്‍ V അബ്രഹാം

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ (സിയാല്‍) മൂന്നാം ടെര്‍മിനലിന്റെ പ്രവര്‍ത്തനം നാളെ തുടങ്ങും.രാജ്യാന്തര ടെര്‍മിനല്‍ ടി3 , പുതിയ നാലുവരിപ്പാത, റയില്‍വേ മേല്‍പ്പാലം, സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിര്‍വഹിക്കും.

15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് മൂന്നാം ടെര്‍മിനല്‍ ഒരുങ്ങുന്നത് . ടെര്‍മിനല്‍, ഫ്‌ളൈ ഓവര്‍, ഏപ്രണ്‍ എന്നിവയ്ക്കുള്‍പ്പെടെ നിര്‍മ്മാണ ചെലവ് 1100 കോടിയോളം. 2014 ഫെബ്രുവരിയില്‍ തറക്കല്ലിട്ട് മൂന്നു വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കുകയും ചെയ്തു .കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിലും കാര്‍ഗോയിലും കഴിഞ്ഞ വര്‍ഷം വന്‍ വളര്‍ച്ച രേഖപ്പെടുത്തി. 2015 നെ അപേക്ഷിച്ച് 2016ല്‍ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 17.8% വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ കാര്‍ഗോയില്‍ 15.6% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

2015ല്‍ 74,16,053 പേരാണ് കൊച്ചി വിമാനത്താവളം വഴിയാത്ര ചെയ്തത്. ഇതില്‍ 30,03,497 പേര്‍ ആഭ്യന്തര യാത്രക്കാരായിരുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണം 44,12,556. അതേ വര്‍ഷത്തില്‍ 56,196 തവണ എയര്‍ലൈനുകള്‍ സര്‍വീസ് നടത്തി. 2016ല്‍ മൊത്തം യാത്രക്കാരുടെ എണ്ണം 87,36,061ഉം ആയി വര്‍ധിച്ചു. 2015നെ അപേക്ഷിച്ച് 17.80% വര്‍ധനവ്.ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ അലങ്കാരവും ടെര്‍മിനലിന്റെ ആകര്‍ഷണം. അത്യാധുനിക സുരക്ഷാ, ഓപ്പറേഷണല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശില്‍പ്പഭംഗിയില്‍ തനത് കേരള മാതൃകയാണ്. തൃശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കുന്നതാണ് ടെര്‍മിനലിന്റെ അകച്ചമയം. നിലവിലുള്ള ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളുടെ രണ്ടര ഇരട്ടി വിസ്തൃതി മൂന്നാം ടെര്‍മിനലിനുണ്ട്. ടി3 പ്രവര്‍ത്തനം തുടങ്ങിയാല്‍ നിലവിലുള്ള ടെര്‍മിനലുകള്‍ ആഭ്യന്തര എയര്‍ലൈന്‍ സര്‍വീസിനായി മാത്രം മാറ്റിവയ്ക്കും. അതോടെ മൊത്തം 2.1 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ടെര്‍മിനലുകള്‍ സിയാലിന് ലഭ്യമാകും.

ടി3 സവിശേഷതകള്‍..

* 15 ലക്ഷം ചതരുശ്രയടി വിസ്തീര്‍ണം
* 84 ചെക്ക് ഇന്‍ കൗണ്ടറുകള്‍
* 80 ഇമിഗ്രേഷന്‍/ എമിഗ്രേഷന്‍ കൗണ്ടറുകള്‍
* മൂവിങ് വാക്ക് വേയ്‌സ്
* ഏഷ്യയില്‍ ആദ്യമായി ഒന്നാം ലെവല്‍ മുതല്‍ 360 ഡിഗ്രി ഇമേജിങ്ങോടെ സിടി സ്‌കാനിങ് ബാഗേജ് ഹാന്‍ഡ്‌ലിങ് സംവിധാനം
* 1400 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ച മേല്‍ക്കൂരയോടു കൂടിയ പാര്‍ക്കിങ് സംവിധാനം
* വെര്‍ട്ടിക്കല്‍ ഓര്‍ക്കിഡ് ഗാര്‍ഡന്‍
* ബിസിനസ് ലോഞ്ച്
*മെഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ റൂം
* ഷോപ്പിങ് ആര്‍ക്കേഡ് * ഫൂഡ് കോര്‍ട്ടുകള്‍
* പത്ത് എയ്‌റോ ബ്രിഡ്ജുകള്‍
* 9 വിഷ്വല്‍ ഡോക്കിങ് ഗൈഡന്‍സ് സിസ്റ്റം
* 3000 സുരക്ഷാ ക്യാമറകള്‍
* ബൂം ബാരിയര്‍
* അത്യാധുനിക സെക്യൂരിറ്റി ഗേറ്റ് ഹൗസ്
* 10 എസ്‌കലേറ്ററുകള്‍
* 21 എലവേറ്ററുകള്‍

യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച കണക്കിലെടുത്ത് സിയാല്‍ 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ പണി കഴിപ്പിച്ചത് . 1999ല്‍ തുടങ്ങിയ വിമാനത്താവളം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളിലൊന്നാണ്. ഏകദേശം 7600 പേര്‍ നിലവില്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി 27 കോടിയോളം രൂപയാണ് എയര്‍പോര്‍ട്ട് സര്‍ക്കാരിന് നെല്‍കിയത് . നേരാവണ്ണം ബസ് സര്‍വീസ് നടത്തി ലാഭത്തിലാക്കുവാന്‍ സാധിക്കാത്ത പൊതു മേഖലാ സ്ഥാപനങ്ങള്‍ കണ്ട് പഠിക്കേണ്ടതാണ് സിയാല്‍ മാതൃക . ദീര്‍ഘദര്‍ശിയായ കെ കരുണാകരനും, അമരക്കാരനും എം ഡി യുമായ വി ജെ കുര്യനും എയര്‍ പോര്‍ട്ടിന്റെ വളര്‍ച്ചയില്‍ മറക്കാനാവാത്ത വ്യക്തികള്‍ ആണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more