1 GBP = 103.69
breaking news

ശഫാലി മങ്ങി, ഇന്ത്യ പരുങ്ങി; അഞ്ചാമതും ഓസ്‌ട്രേലിയ

ശഫാലി മങ്ങി, ഇന്ത്യ പരുങ്ങി; അഞ്ചാമതും ഓസ്‌ട്രേലിയ

മെല്‍ബണ്‍ – ടൂര്‍ണമെന്റില്‍ ആദ്യമായി ശഫാലി വര്‍മ മങ്ങിയതോടെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരുങ്ങി. 85 റണ്‍സിന്റെ ഉജ്വല വിജയത്തോടെ ഓസ്‌ട്രേലിയ അഞ്ചാം തവണ ലോക ചാമ്പ്യന്മാരായി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ റെക്കോര്‍ഡ് കാണികള്‍ക്കു മുന്നില്‍ നടന്ന വനിതാ ഫൈനലില്‍ ഇന്ത്യന്‍ ടീമിന് പ്രതീക്ഷക്കൊത്തുയരാനായില്ല. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയില്‍ നിന്നേറ്റ തോല്‍വിക്ക് ആതിഥേയര്‍ മധുരമായി പകരം വീട്ടി. 
അഞ്ച് സിക്‌സറും ഏഴ് ബൗണ്ടറിയുമായി കുതിച്ച ഓപണര്‍ അലീസ ഹീലിയും (39 പന്തില്‍ 75) തുല്യ നാണയത്തില്‍ ആഞ്ഞടിച്ച ബെത് മൂണിയും ഓപണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഓസ്‌ട്രേലിയ നേടിയത് നാലിന് 184 റണ്‍സാണ്. വനിതാ ട്വന്റി20 ഫൈനലുകളിലെ റെക്കോര്‍ഡ് സ്‌കോര്‍. 
ടൂര്‍ണമെന്റില്‍ ഇതുവരെ ശഫാലിയുടെ വെടിക്കെട്ടിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്. സ്മൃതി മന്ദാനയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഫോമിലായിരുന്നില്ല. ഫൈനലില്‍ മൂന്നാം പന്തില്‍ ശഫാലി പുറത്തായി. സ്മൃതിക്കും ഹര്‍മന്‍പ്രീതിനും ഫോമിലെത്താനുമായില്ല. മൂന്നക്കം പോലും തികക്കാന്‍ ഇന്ത്യക്കായില്ല. 19.1 ഓവറില്‍ 99 ന് ഇന്ത്യ ഓളൗട്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more