1 GBP = 104.11

അഞ്ചാം ട്വന്റി 20 ഇന്ന്; ജയിക്കുന്ന ടീമിന് പരമ്പര

അഞ്ചാം ട്വന്റി 20 ഇന്ന്; ജയിക്കുന്ന ടീമിന് പരമ്പര

അഹമ്മദാബാദ്: ട്വന്റി 20 ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഇന്ത്യ രണ്ടാമതും. ഇക്കുറി അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാലു കളികൾ കഴിഞ്ഞപ്പോഴും (2-2) ഇരുടീമുകളും ഒപ്പത്തിനൊപ്പം. ആ സമനില പൊട്ടിക്കാൻ ശനിയാഴ്ച ഇരുടീമുകളും നിർണായക മത്സരത്തിനിറങ്ങുന്നു. അഞ്ചാം ട്വന്റി 20 ജയിക്കുന്ന ടീം പരമ്പരയും സ്വന്തമാക്കും. അതുകൊണ്ടുതന്നെ ഫൈനൽ മത്സരമാണ് ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ അരങ്ങേറുന്നത്. മത്സരം വൈകീട്ട് ഏഴുമുതൽ.

ആദ്യ മൂന്നു കളികളും ഏകപക്ഷീയമായിരുന്നു. മൂന്നുവട്ടവും ടോസ് നേടിയ ടീം ഫീൽഡിങ് തിരഞ്ഞെടുത്തു, ജയിച്ചു. ആ പതിവ് തിരുത്താനാണ് ഇന്ത്യ ഇറങ്ങുന്നതെന്ന് നാലാം മത്സരത്തിനുമുമ്പ് കോലി പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ, 185 എന്ന ടോട്ടലിൽ എത്തുകയും മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ 177 റൺസിൽ ഒതുക്കുകയും ചെയ്തു.

ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ ഇന്നിങ്സിൽത്തന്നെ അർധസെഞ്ചുറി നേടിയതാണ് ഈ പരമ്പരയിൽ ഇന്ത്യയുടെ ഏറ്റവും വലിയ സന്തോഷം. ഹാർദിക് പാണ്ഡ്യ നാല് ഓവർ എറിഞ്ഞ് ഒരു സ്പെഷലിസ്റ്റ് ബൗളറുടെ റോളിലേക്ക് മാറിയതും ശാർദൂൽ ഠാക്കൂർ ഒരു മാച്ച് വിന്നർ ബൗളറായി മാറിയതും ടീം മാനേജ്മെന്റിനെ ആഹ്ലാദിപ്പിക്കുന്നു. ഈവർഷം ഒടുവിൽ നടക്കുന്ന ലോകകപ്പിനുള്ള മികച്ച ടീമിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പുതുമുഖങ്ങളുമായി ഇറങ്ങിയത്. അത് ഏറക്കുറെ വിജയിച്ചു. അതേസമയം, കെ.എൽ. രാഹുൽ, ശിഖർ ധവാൻ എന്നിവർ ഫോമിൽ അല്ലാത്തത് നിരാശപകരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more