1 GBP = 103.21

മലങ്കര കാത്തലിക് യൂത്ത് കോൺഫറൻസ് ലണ്ടനിൽ ശനിയാഴ്ച…

മലങ്കര കാത്തലിക് യൂത്ത് കോൺഫറൻസ് ലണ്ടനിൽ ശനിയാഴ്ച…

അലക്സ് വർഗീസ്
ലണ്ടൻ:- സീറോ മലങ്കര കത്തോലിക്കാ സഭാ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻറിന്റെ (എം.സി.വൈ.എം) ആഭിമുഖ്യത്തിൽ പ്രത്യേക യൂത്ത് കോൺഫറൻസ് ലണ്ടനിൽ നാളെ ശനിയാഴ്ച (11/11/2017) സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഡെഘനത്തുള്ള മലങ്കര കത്തോലിക്കാ ദേവാലയമാണ് കോൺഫറൻസിന് വേദിയാവുക. “ക്രിസ്തു കേന്ദ്രീകൃത യുവജനസഭ” എന്ന വിഷയമാണ് പഠനത്തിനും പ്രാർത്ഥനയ്ക്കും വിഷയമാക്കുക.
ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ നാല് മണിക്ക് വി. കുർബ്ബാനയോടെ പൂർത്തിയാകും. കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുക, സഭയോടും സമൂഹത്തോടും യുവജനങ്ങളെ ചേർത്ത് നിർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മലങ്കര കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനം പ്രവർത്തിക്കുന്നത്. എം.സി.വൈ.എം പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രമീകരിക്കുന്ന കോൺഫൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ സെഷൻ ക്ലാസ്സുകൾക്ക് ഫാ.തോമസ് മടുക്കംമൂട്ടിൽ, ഫാ.രഞ്ജിത്ത് മoത്തിറമ്പിൽ, ജിറ്റോ, കെവിൻ തോമസ്, ഷിജു, ജെറി കുഞ്ഞുമോൻ, എന്നിവർ നേതൃത്വം നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more