1 GBP = 103.73
breaking news

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർരൂപതയുടെ കുടുംബകൂട്ടായ്‌മവർഷാചാരണം 2020-21 ന്റെപ്രൗഡഗംഭീരമായ ഉദ്ഘാടനത്തിന്കാന്റർബ്റി വേദിയാകുന്നു

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർരൂപതയുടെ കുടുംബകൂട്ടായ്‌മവർഷാചാരണം 2020-21 ന്റെപ്രൗഡഗംഭീരമായ  ഉദ്ഘാടനത്തിന്കാന്റർബ്റി വേദിയാകുന്നു

ഫാ. ടോമി അടാട്ട്, പിആർഒ

ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിന്റെഈറ്റില്ലമായ കാന്റർബ്റിയിൽ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെകുടുംബകൂട്ടായ്‌മ വർഷചാരണം 2020 – 21, ഔദ്യോഗികമായി ഉദ്ഘാടനംചെയ്യപ്പെടുന്നു.

വിദൂര സാങ്കേതികവിദ്യഉപയോഗപ്പെടുത്തി ഗ്രേറ്റ്‌ ബ്രിട്ടൻ

സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻഅഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽനവംബർ  29ന്, ഞായറാഴ്ച  (29/11/2020) വൈകുന്നേരം 6മണിക്ക്  നിർവ്വഹിക്കുന്ന ഉദ്ഘാടനത്തിന്കാന്റർബ്റി ഉൾപ്പെടെയുള്ള മാർ സ്ലീവാമിഷന്റെ നേതൃത്വത്തിൽ   ഒരുക്കങ്ങൾപൂർത്തിയായതായി കുടുംബകൂട്ടായ്മകമ്മീഷൻ അറിയിച്ചു.

ഉത്ഘാടനത്തിന്റെ തത്സമയം ഓരോസഭാവിശ്വാസിയും അതാതു ഭവനങ്ങളിൽതിരികൾ തെളിച്ചു പങ്കുചേരുവാനുംതുടർന്ന് വരും ദിവസങ്ങളിലുള്ള  കുടുംബപ്രാർത്ഥനകളിൽ അത്തുടരുവാനും  അഭിവന്ദ്യ പിതാവ്ആഗ്രഹിക്കുന്നു.

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർരൂപതയുടെ 8 റീജിയണുകളിലായിവ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികംവരുന്ന കുടുംബകൂട്ടായ്മകളെഊർജസ്വലമാക്കി സഭാമക്കളുടെവിശ്വാസജീവിതം കൂടുതൽകരുത്തുറ്റത്താക്കിമാറ്റുക എന്നലക്ഷ്യത്തെ മുൻനിർത്തി ആണ്കുടുംബകൂട്ടായ്മ വർഷാചരണം. 

രൂപതയുടെ കർമ്മപദ്ധതിയായ ‘ലിവിങ്സ്റ്റോൺ’ ലെ നാലാമത്തെ വർഷമായകുടുംബകൂട്ടായ്മ വർഷം  മികവുറ്റതാക്കിമാറ്റുവാൻ ഉള്ള പരിശ്രമത്തിലാണ്   രൂപതയുടെ വികാരി ജനറാൾ  മോൺസിഞ്ഞോർ ജോർജ്ജ്ചേലയ്ക്കലും ചെയർമാൻ ഫാദർ  ഹാൻസ് പുതിയകുളങ്ങരയും  നേതൃനിരയിൽ ഉള്ള കുടുംബകൂട്ടായ്മകമ്മീഷൻ.

താഴെപറയുന്ന വ്യക്തികളെഉൾകൊള്ളിച്ചാണ് രൂപതാ  കുടുംബകൂട്ടായ്മ കമ്മീഷൻരൂപീകൃതമായിരിക്കുന്നത്

രക്ഷാധികാരി : മാർ ജോസഫ്സ്രാമ്പിക്കൽ,

വികാരി ജനറാൽ- ഇൻ-ചാർജ് : മോൺസിഞ്ഞോർ ജോർജ്ജ് തോമസ്ചേലയ്ക്കൽ,

ചെയർമാൻ : ഫാദർ ഹാൻസ്പുതിയകുളങ്ങര,

കോർഡിനേറ്റർ : ഷാജി തോമസ്(നോറിച്ച് )

സെക്രട്ടറി : റെനി സിജു(എയിൽസ്ഫോഡ് ),

പി ർ ഒ : വിനോദ് തോമസ് (ലെസ്റ്റർ),

ആഡ് ഹോക്ക് പാസ്റ്ററൽ കൌൺസിൽപ്രതിനിധി : ഡീക്കൻ അനിൽ ലൂക്കോസ്.

മറ്റ് അംഗങ്ങൾ ;

1) ഫിലിപ്പ് കണ്ടൊത്ത് (ബ്രിസ്റ്റോൾ – കാർഡിഫ് ),

2) ജിനോ ജോസ് ജെയിംസ്(കേംബ്രിഡ്ജ് ),

3) ക്രിസ്റ്റി സെബാസ്റ്റ്യൻ (കവൻട്രി),

4) ജെയിംസ് മാത്യു (ഗ്ലാസ്ഗോ),

5) തോമസ് ആന്റണി (ലണ്ടൻ),

6) കെ. എം ചെറിയാൻ (മാഞ്ചെസ്റ്റർ),

7) ജിതിൻ ജോൺ (സൗത്താംപ്റ്റൺ),

8) ആന്റണി മടുക്കകുഴി (പ്രെസ്റ്റൺ).

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more