1 GBP = 103.16

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദമ്പതീ വർഷസമാപനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദമ്പതീ വർഷസമാപനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ

ഫാ. ടോമി അടാട്ട്, പി ആർ ഓ


പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെപഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈവർഷം ആചരിക്കുന്ന ദമ്പതീവർഷാചരണത്തോടനുബന്ധിച്ചു ദമ്പതികൾക്കായിഫാമിലി അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽദമ്പതികൾക്കയായി പ്രാർഥനാ പഠന ക്ളാസുകളും , ദമ്പതീ വിശുദ്ധീകരണ ധ്യാനവുംസംഘടിപ്പിച്ചിരിക്കുന്നു . വിവിധ വിഷയങ്ങളിൽപ്രഗത്ഭരായ ആളുകളെ പങ്കെടുപ്പിച്ചുസംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടികളിൽപങ്കെടുക്കുവാൻ മുൻകൂട്ടി ക്രമീകരണങ്ങൾനടത്തുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായിഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ റെവ ഫാ. ജോസ്അഞ്ചാനിക്കലും , ദമ്പതീവർഷ കോർഡിനേറ്റർ മോൺ. ജിനോ അരിക്കാട്ട് എം . സി . ബി എസും അറിയിച്ചു , ഇതിന്റെ ഭാഗമായി നവമ്പർ 21 ശനിയാഴ്ചവൈകുന്നേരം 5 .30 മുതൽ 8 .30 വരെ കഴിഞ്ഞഅഞ്ചു വർഷങ്ങൾ ക്കിടയിൽ അതായത് 2015 ജനുവരി 1 മുതൽ വിവാഹിതരായ ദമ്പതികൾക്കായിമുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കുര്യൻ ജോസഫ്, 

 എറണാകുളം അങ്കമാലി രൂപതയുടെ കുടുംബ പ്രേഷിതരംഗത്തു ദീർഘ കാലമായി പ്രവർത്തിക്കുന്ന റൈഫൺജോസഫ് & ടെസ്സി റൈഫൺ ദമ്പതികളുമാണ്നേതൃത്വം കൊടുക്കുന്നത്. സൂമിലൂടെ നടക്കുന്ന ഈസെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നദമ്പതികൾ ഓരോ ഇടവക / മിഷൻ കേന്ദ്രങ്ങളിലെബഹുമാനപ്പെട്ട വൈദികർ വഴി രെജിസ്റ്റർചെയ്യേണ്ടതാണ് .അതുപോലെ തന്നെ നവംബർ26,27,28 വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഗ്രേറ്റ്ബ്രിട്ടൻ രൂപതയിലെ എല്ലാ ദമ്പതികൾക്കുമാ യി ബഹുഡാനിയൽ പൂവണ്ണത്തിലച്ചൻ ദമ്പതി വിശുദ്ധീകരണധ്യാനം (YOUTUBE വഴി) നയിക്കുന്നതാണ്. ദൈവാനുഗ്രഹത്തിന്റെയും , പുത്തൻ അറിവുകളുടെയുംവാതായനങ്ങൾ തുറക്കുന്ന ഈ അവസരങ്ങൾപൂർണ്ണമായും ഉപയോഗപ്പെടുത്തുവാൻ എല്ലാവരുംശ്രമിക്കണമെന്ന് രൂപതാ ബൈബിൾ അപ്പോസ്റ്റലേറ്റിൽനിന്നും അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more