1 GBP = 103.80

ഗ്രേറ്റ് ബ്രിട്ടൻ  രൂപതയിൽ യുവജന ക്യാമ്പ്  നടത്തി

ഗ്രേറ്റ് ബ്രിട്ടൻ  രൂപതയിൽ യുവജന ക്യാമ്പ്  നടത്തി

ഷൈമോൻ തോട്ടുങ്കൽ

ബിർമിങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം 2022’ ന് ഉജ്വല പരിസമാപ്തി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ക്യാമ്പ് ഉത്‌ഘാടനം ചെയ്യുകയും ക്യാമ്പിൽ മുഴുവൻ സമയവും പങ്കെടുക്കുകയും ചെയ്തു.

സഭയെ അറിയാനും , സഭയുടെ പാരമ്പര്യങ്ങൾ സ്വന്തമാക്കാനും യുവജനങ്ങൾ പ്രതിജ്ഞാബദ്ധരാകണമെന്നു തന്റെ ഉത്‌ഘാടനപ്രസംഗത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു. സിനഡാലിറ്റി ചർച്ചാ വിഷയമാകുന്ന ഈ കാലഘട്ടത്തിൽ യുവജനങ്ങളെ കേൾക്കാനും , യുവജനങ്ങളോടൊപ്പം നടക്കാനും, സഭയും, രൂപതയും, സന്നദ്ധമാകുന്നതിന്റെ പ്രകാശനമായി ഈ ക്യാമ്പിനെ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തി ജീവിതത്തിൽ ഈശോയെ കണ്ടു മുട്ടാനും അവിടുത്തോടു വ്യക്തിപരമായി ബന്ധം പുലർത്താനും വിപരീത സാഹചര്യങ്ങളിൽ വിശ്വാസത്തെ മുറുകെ പിടിക്കാനുമുള്ള പ്രചോദനം ഈ ക്യാമ്പിൽ നിന്ന് സ്വന്തമാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

യൂത്ത് മിഷനറിയായ പിപ്പ ബെക്കർ, കാത്തലിക് വോയ്‌സ് സി ഇ ഓ ബ്രണ്ടൻ തോംസൺ, ഡോ . ജോ ജോൺസൺ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിച്ചു. വികാരി ജെനെറൽ മോൺ . ജിനോ അരിക്കാട്ട് എം സി ബി എസ്, ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട്, എസ് എം വൈ എം ഡയറക്ടർ ഫാ. ഫാൻസ്വാ പത്തിൽ, ഫാ. ജോർജ് എട്ടുപറയിൽ, ഫാ ജോ മൂലേശ്ശേരി വി സി, ഫാ മാത്യൂസ് കുരിശുംമൂട്ടിൽ, ഡീക്കൻ ജോയ്‌സ്‌ പള്ളിക്കമാലിയിൽ, ബ്രദർ ടോണി കൊച്ചേരിൽ, ബ്രദർ ജെയ്സൺ എന്നിവർ ക്യാംപിൽ പ്രസംഗിച്ചു. കോഡിനേറ്റർമാരായ സുദീപ് എബ്രഹാം, സിബി ജെയിംസ്, ഷാജി വർക്കി, ഡോ ജോസി മാത്യു, മേരി ജോർജ്ജ്, സിനി ജോമി, ജോമി ജോൺ, മിനി ജോർജ്ജ്; യൂത്ത് ഓർഗനൈസേഴ്സ്മാരായ മരിയ ജേക്കബ്, ജെൻസൺ റോയി, ക്രിസ്‌റ്റി ജെയിംസ്, ജൂബിയ ജോർജ്ജ്, റിറ്റി ടോമിച്ചൻ, ജാനിയ ജോർജ്ജ്, ആകാഷ് തയ്യിൽ, ജെറിൻ ജോസഫ്, ആഗ്‌നസ് ജോർജ്ജ് എന്നിവർ ക്യാംപിനു നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more