1 GBP = 103.12

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വിമൻസ് ഫോറം വാർഷിക സമ്മേളനം നാളെ…

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വിമൻസ് ഫോറം വാർഷിക സമ്മേളനം നാളെ…

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം; ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന്റെ മൂന്നാമത് വാർഷിക സമ്മേളനം ഡിസംബർ നാലാം തീയതി ശനിയാഴ്ച വെർച്വൽ ആയി നടക്കും . സർവമനോഹരിയായ പരിശുദ്ധ കന്യാ മറിയത്തെ വിശേഷിപ്പിക്കുന്ന “റ്റോട്ട പുൽക്രാ ” എന്ന പേരിലാണ് വാർഷിക സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. രൂപതയിലെ മുഴുവൻ ഉള്ള മുഴുവൻ വനിതകളും അംഗങ്ങളായ സംഘടന വിവിധ ഇടവകകളിലും, മിഷനുകളിലും വളരെ കാര്യക്ഷമമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ എട്ടര വരെ വെർച്വൽ ആയി വിമൻസ് ഫോറം രൂപതാ പ്രസിഡന്റ് ജോളി മാത്യുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന വാർഷിക സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും തുടർന്ന് വിമൻസ് ഫോറത്തിന്റെ സുവനീറും അദ്ദേഹം പ്രകാശനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും. രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട്, വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ ആശംസകൾ അർപ്പിക്കും. അടുത്ത പ്രവർത്തന വർഷത്തേക്കായി തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഡോ. ഷിൻസി മാത്യു സംസാരിക്കും. തുടർന്ന് പുതിയ എക്സിക്യൂട്ടിവ് കമ്മറ്റിക്ക് ഹാൻഡ് ഓവർ സെറിമണിയും നടക്കും. എട്ട് റീജിയനുകളിൽ നിന്നുള്ള കൾച്ചറൽ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വിമൻസ് ഫോറം ഡയറക്ടർ സി. കുസുമം എസ്. എച്ച് സ്വാഗതവും, വൈസ് പ്രസിഡന്റ് സോണിയ ജോണി നന്ദിയും അർപ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more