1 GBP = 104.06

നാളത്തെ സിനഡിൽ വിവാദ ഭൂമി വിഷയം ചർച്ച ചെയ്യണം: കര്‍ദ്ദിനാളിനെ പ്രതിരോധത്തിലാക്കി വൈദിക സമിതി, വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പുമാര്‍ക്ക് കത്ത്

നാളത്തെ സിനഡിൽ വിവാദ ഭൂമി വിഷയം ചർച്ച ചെയ്യണം: കര്‍ദ്ദിനാളിനെ പ്രതിരോധത്തിലാക്കി വൈദിക സമിതി, വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പുമാര്‍ക്ക് കത്ത്

കൊച്ചി: വിവാദ ഭൂമി ഇടപാട് വിഷയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിരോധത്തിലാക്കി വൈദിക സമിതിയുടെ കത്ത്. എറണാകുളം-അങ്കമാലി അതിരൂപതയെ വിവാദത്തിലാക്കിയ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സഭാ സിനഡിന് വൈദിക സമിതി കത്ത് അയച്ചത്.

തിങ്കളാഴ്ച സഭാ സിനഡ് ചേരുന്നുണ്ട്. ആ സിനഡില്‍ വിവാദ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്നും, ചര്‍ച്ച ചെയ്യണമെന്നുമാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സഭയിലെ 62 ബിഷപ്പുമാര്‍ക്കും വൈദിക സമിതി കത്തയച്ചു. വൈദിക സമിതി നിലപാട് കടുപ്പിക്കുകയും ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടെടുക്കയും ചെയ്തതോടെ കര്‍ദ്ദിനാള്‍ കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്.

തിങ്കളാഴ്ച ആരംഭിക്കുന്ന സഭാ സിനഡ് ശനിയാഴ്ചയാണ് അവസാനിക്കുന്നത്. കര്‍ദ്ദിനാള്‍ അധ്യക്ഷനാകുന്ന സിനഡ് നാളെ കൊച്ചിയില്‍ തുടങ്ങും. ഭൂമി ഇടപാട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിനഡ് സെക്രട്ടറിക്കും വൈദിക സമിതി കത്ത് നല്‍കിയിട്ടുണ്ട്. ഇതോടെ വൈദികരും-കര്‍ദ്ദിനാളും തമ്മിലുള്ള ശീതസമരം ശക്തമാകുകയാണ്. കഴിഞ്ഞ ആഴ്ച ഒരു വിഭാഗം കര്‍ദ്ദിനാളിനെ തടഞ്ഞു വെച്ചതോടെ യോഗം ചേരാനായില്ല. സിനഡ് വിഷയം ചര്‍ച്ച ചെയ്തില്ലെങ്കില്‍ വത്തിക്കാനിലേയ്ക്ക് പരാതി അയക്കാനും വൈദിക സമിതി നീങ്ങുന്നതായാണ് സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more