1 GBP = 103.61
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ക്വയർ കമ്മീഷൻ നടത്തിയ ഗാനാലാപന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ക്വയർ കമ്മീഷൻ നടത്തിയ ഗാനാലാപന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൺ. ഗ്രേറ്റ് ബ്രിട്ടൺ സീറോ രൂപതാ കമ്മീഷൻ ഫോർ ക്വയർ നടത്തിയ സംഗീത ഗാനാലാപന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു, രൂപതയുടെ വാർഷികആഘോഷങ്ങളോടനുബന്ധിച്ച് പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന കൃതജ്ഞതാ ബലിയർപ്പണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച് രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ആണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. കമ്മീഷൻ ഫോർ ക്വയർ ചെയർമാൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, വികാരി ജനറാൾ ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്. കത്തീഡ്രൽ വികാരി റെവ. ഡോ .ബാബു പുത്തൻ പുരക്കൽ, രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികർ, അല്മായ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

മൂന്നു വിഭാഗങ്ങളിൽ ആയി നടന്ന മത്സരങ്ങളിൽ പതിനേഴ് വയസുമുതൽ ഇരുപത്തി അഞ്ച് വയസുവരെ ഉള്ള ആളുകളുടെ വിഭാഗത്തിൽ ലിറ്റിൽ കോമൺ സെന്റ് തോമസ് മൂർ മിഷനിലെ മെറീന പ്രകാശ്, കൊവെൻട്രി സെന്റ് ജോസഫ്‌സ് മിഷനിലെ മെൽവിൻ പോൾസൺ, ആൽഡർഷോട്ടിലെ സെന്റ് ബെർണാഡെറ്റ് മിഷനിലെ സോണിയ സാബു എന്നിവർ യഥാക്രമം ഒന്നും രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു. പതിനൊന്നു മുതൽ പതിനാറു വരെയുള്ള പ്രായക്രമ വിഭാഗത്തിൽ കേംബ്രിഡ്ജ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം മിഷനിലെ ടെസ്സ ജോൺ, ഹോൺ ചർച്ചിലെ സെന്റ് മോണിക്ക മിഷനിലെ ഡാറിൻ കെവിൻ, ബെഡ്ഫോർഡ് സെന്റ് തോമസ് മിഷനിലെ ഡെന്നാ ജോമോൻ, ബിർമിംഗ്ഹാം ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷനിലെ സൈറ മരിയ ജിജോ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി യിരുന്നു. പത്തു വയസു വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ വിരാൾ സെന്റ് ജോസഫ്‌സ് മിഷനിലെ ഇസബെൽ ഫ്രാൻസിസ്, സൗത്ത് ഏൻഡ് ഓൺ സീ സെന്റ് പീറ്റേഴ്‌സ് മിഷനിൽ പെട്ട നെസ്സിൻ നൈസ്, വോൾവർഹാംപ്ടനിലെ ഔർ ലേഡി ഓഫ് പെർപെച്വൽ ഹെല്പ് മിഷനിലെ ആൻ മേരി തോമസ് എന്നിവരും യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു.

ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും, സമ്മാനങ്ങൾ നേടിയവരെയും, വിധികർത്താക്കൾ ആയിരുന്നവരെയും എല്ലാം അഭിനന്ദിക്കുന്നതായും, അവർക്കെല്ലാം നന്ദി അർപ്പിക്കുന്നതായും, സമ്മാനം വാങ്ങുവാൻ എത്താതിരുന്ന ആളുകൾക്ക് അടുത്തുവരുന്ന പരിപാടികളിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും കമ്മീഷൻ ഫോർ ക്വയർ ചെയർ മാൻ ഫാ. ജോസ് അഞ്ചാനിക്കൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more