1 GBP = 103.61
breaking news

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വിമെൻസ് ഫോറം ഒരുക്കുന്ന ദമ്പതീ വിശുദ്ധീകരണധ്യാനം

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വിമെൻസ് ഫോറം ഒരുക്കുന്ന ദമ്പതീ വിശുദ്ധീകരണധ്യാനം

ഫാ. ടോമി അടാട്ട്, പി ആർ ഓ

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെദമ്പതീവർഷാചരണത്തിന്റെ ഭാഗമായി രൂപത വിമെൻസ്ഫോറം ഒരുക്കുന്ന ദമ്പതീ വിശുദ്ധീകരണധ്യാനംപ്രശസ്ത വചനപ്രഘോഷകയായ സി. ആൻ മരിയഎസ്.എച്ച്. നയിക്കുന്നതാണ്‌. രൂപതയിലെ എട്ടുറീജിയണുകളുകളിലായി ഓൺലൈനിൽനടത്തപ്പെടുന്ന ധ്യാനത്തിന് ഒക്ടോബർ 4 ന്ഗ്ലാസ്‌ഗോവിൽ തുടക്കമാകും. ‘ക്രിസ്തീയദാമ്പത്യത്തിന്റെ വിശുദ്ധീകരണവുംദമ്പതികളുടെ ആല്മീയനവീകരണവും’ എന്നവിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസുകൾക്രമീകരിച്ചിരിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ്‌ സ്രാമ്പിക്കലിന്റെ പ്രത്യേക നിർദേശപ്രകാരമാണ്പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. അഭിവന്ദ്യ പിതാവിന്റെസർക്കുലറിലൂടെ രൂപതയിലെ എല്ലാ ദമ്പതികളെയുംഈ നവീകരണ പ്രോഗ്രാമിലേക്കു പ്രത്യേകംക്ഷണിച്ചിട്ടുണ്ട്. 

രൂപതയിലെ എട്ടു റീജിയനുകളിലുംപ്രോഗ്രാമിന്റെ വിജയത്തിന് വേണ്ടിയുള്ള ഒരുക്കമീറ്റിങ്ങുകളും പ്രാർത്ഥനകളും നടന്നു വരുന്നു. പ്രോട്ടോസിഞ്ചെല്ലൂസ് മോൺ.ആന്റണി ചുണ്ടെലിക്കാട്ട് , ഫാമിലി കമ്മീഷൻ ചെയർമാൻ ഫാ. ജോസ്അഞ്ചാനിക്കൽ , വിമെൻസ് ഫോറം ഡയറക്ടർ സി. കുസുമം എസ് എച്ച് , വിമെൻസ് ഫോറം രൂപതപ്രസിഡന്റ് ജോളി മാത്യു , മറ്റു രൂപത , റീജിയൻഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ്ഒരുക്കങ്ങൾ നടക്കുന്നത്. രൂപതയിലെ എല്ലാദമ്പതികളെയും ഈ വിശുദ്ധീകരണ ധ്യാനത്തിലേക്കുപ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു. 

ധ്യാനം നടക്കുന്ന റീജിയൻ തീയതി സമയം (UK Time)

ഗ്ലാസ്ഗോ ഒക്ടോബർ 4, 4.00 – 5.30 പിഎം. സൗത്താംപ്റ്റൻ ഒക്ടോബർ 10, 4.00 – 5.30. പിഎംകവന്ററി ഒക്ടോബർ 11, 4.00 – 5.30 പിഎം. ലണ്ടൻഒക്ടോബർ 17, 5.00 – 6.30 പിഎം. കേംബ്രിഡ്ജ്ഒക്ടോബർ 18, 5.00 – 6.30 പിഎം. പ്രെസ്റ്റൺഒക്ടോബർ 24, 6.00 – 7.30 പിഎം. ബ്രിസ്റ്റോൾ – കാർഡിഫ് ഒക്ടോബർ 25, 5.00 – 6.30 പിഎം. മാഞ്ചസ്റ്റർ October 31, 5.00 – 6.30 pm. 

For more details: +447309085138, +447908990369

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more