1 GBP = 103.61
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും ഓശാന തിരുനാൾ ആഘോഷിച്ചു . വിശുദ്ധ വാരത്തിന്  തുടക്കമായി

<strong>ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും ഓശാന തിരുനാൾ ആഘോഷിച്ചു . വിശുദ്ധ വാരത്തിന്  തുടക്കമായി</strong>

ഷൈമോൻ തോട്ടുങ്കൽ 

പ്രെസ്റ്റൻ . യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സ്മരണകളുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ സമൂഹമൊന്നാകെ ഓശാന തിരുനാൾ  ആഘോഷിച്ചു ,രൂപതയുടെ 81  മിഷൻ കേന്ദ്രങ്ങളിലും നടന്ന ആഘോഷമായ തിർക്കർമ്മങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കുചേർന്നത് .ഇതോടെ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്കും ദേവാലയങ്ങളിൽ   തുടക്കമായി.

പ്രെസ്റ്റണിലെ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് രൂപതാദ്ധ്യക്ഷൻ   മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു . കത്തീഡ്രൽ വികാരി  വെരി റെവ.ഡോ  ബാബു പുത്തൻപുരക്കൽ സഹ കാർമ്മികൻ ആയിരുന്നു .വിവിധ മിഷനുകളിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് പ്രോട്ടോ സിഞ്ചെല്ലൂസ് റെവ.ഡോ  ആന്റണി ചുണ്ടെലിക്കാട്ട് , വെരി റെവ ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ , വെരി റെവ. ഫാ. ജോർജ് ചേലക്കൽ , വെരി റെവ. ഫാ. ജിനോ അരിക്കട്ട എം സി ബി എസ് . ചാൻസിലർ റെവ. ഡോ .മാത്യു പിണക്കാട്ട് . വിവിധ  മിഷനുകളിലെ മിഷൻ ഡിറക്ടര്മാര് എന്നിവർ കാർമികത്വം വഹിച്ചു . വരും ദിവസങ്ങളിലെ ശുശ്രൂഷകൾക്കും വളരെ വിപുലമായ ക്രമീകരണങ്ങൾ ആണ് ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കിയിരിക്കുന്നത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more