1 GBP = 104.26
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത ‘നസ്രാണി ചരിത്ര പഠന’ മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഏപ്രിൽ പതിനൊന്ന്.

ഗ്രേറ്റ് ബ്രിട്ടൻ രൂപത ‘നസ്രാണി ചരിത്ര പഠന’ മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഏപ്രിൽ പതിനൊന്ന്.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽചരിത്രപഠന മത്സരങ്ങളുടെ രജിസ്‌ട്രേഷൻപുരോഗമിക്കുന്നു. ‘നസ്രാണി’ എന്ന പേരിൽആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരം ,  ഭാരതത്തിന്റെ അപ്പൊസ്‌തലനായ വിശുദ്ധതോമാസ്ലീഹായിൽ നിന്നും നമുക്ക്  പകർന്നുകിട്ടിയഈ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടുംമങ്ങലേൽക്കാതെ പകർന്നുകൊടുക്കുക എന്നലക്ഷ്യത്തോടെയാണ് നടത്തപ്പെടുക .

വിശ്വാസസമൂഹം മുഴുവനും പ്രാർത്ഥനാപൂർവ്വംവലിയാ ആഴ്ചയുടെ തിരക്കുകളിൽആയിരുന്നതിനാലും കൂടുതൽ കുടുംബങ്ങൾക്ക്മത്സരത്തിൽ പങ്കെടുക്കാൻ അവസരംലഭിക്കുന്നതിനുമായി രജിസ്‌ട്രേഷൻ ഏപ്രിൽപതിനൊന്നുവരെ നീട്ടിയിരിക്കുകയാണ്.  കുട്ടികൾക്കും മുതിർന്നവർക്കും ഒന്നിച്ച്  ഈ ചരിത്രപഠന മത്സരത്തിന്റെ ഭാഗമാകുന്നതിനായി ഇതൊരുഫാമിലി പഠന മത്സരമായിട്ടാണ്സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട്ഓൺലൈൻ  മത്സരങ്ങൾ നടത്തുകയും രണ്ടുമത്സരങ്ങളിൽ നിന്നുമായി  ഓരോ റീജിയണിൽനിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരുകുടുംബം ഫൈനൽ മത്സരത്തിലേക്ക് കടക്കുകയുംചെയ്യും. ഭാരതത്തിന്റെ അപ്പോസ്തോലനായവിശുദ്ധ തോമാസ്ലീഹയുടെ ദുക്റാന തിരുനാളായജൂലൈ മൂന്നിന്  ഫൈനൽ മത്സരങ്ങൾ ലൈവ്പ്ലാറ്റഫോമിൽ നടത്താനുമാണ്‌നിശ്ചയിച്ചിരിക്കുന്നത്.  പേരുകൾ രജിസ്റ്റർചെയ്യാനുള്ള പുതുക്കിയ  തിയതി ഏപ്രിൽ 11  ന്ആണ്. ഏപ്രിൽ 24 ന് മത്സരത്തിൽപങ്കെടുക്കുന്നവർക്കായി പ്രാക്ടീസ് ടെസ്റ്റ്ക്രമീകരിച്ചിട്ടുണ്ട്. ആദ്യ മത്സരം മെയ്  ഒന്നാംതിയതി ശനിയാഴ്ച 7 മണിക്ക് നടത്തപ്പെടും . മത്സരത്തിൽ പങ്കെടുക്കുന്നവർക്കായുള്ള പഠനസഹായിയും മത്സരങ്ങളുടെ നിയമാവലിയുംപേരുകൾ രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ അവരുടെരജിസ്റ്റേർഡ് ഇമെയിൽ ലഭിക്കുന്നതായിരിക്കും. രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെനേതൃത്വത്തിലാണ് മത്സരങ്ങൾസംഘടിപ്പിച്ചിരിക്കുന്നത് . മത്സരങ്ങളെക്കുറിച്ച്  കൂടുതൽ  അറിയുന്നതിനും   പേരുകൾ രജിസ്റ്റർ  രജിസ്റ്റർ ചെയ്യുന്നതിനുമായി ബൈബിൾഅപ്പോസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദര്ശിക്കുകhttp://smegbbiblekalotsavam.com/?page_id=719

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more