1 GBP = 104.17

അതിരൂപതയിലെ ഭൂമി ഇടപാട്: ആരോപണ വിധേയരെ ഇടവകകളിലേക്ക് മാറ്റിയേക്കും; പോലീസ് കേസില്‍ നടപടിയുണ്ടാവില്ല

അതിരൂപതയിലെ ഭൂമി ഇടപാട്: ആരോപണ വിധേയരെ ഇടവകകളിലേക്ക് മാറ്റിയേക്കും; പോലീസ് കേസില്‍ നടപടിയുണ്ടാവില്ല

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വൈദികരെ ഇടവക ഭരണത്തിലേക്ക് മാറ്റുമെന്ന് സൂചന. വൈദികരുടെ സ്ഥലം മാറ്റം സംബന്ധിച്ച പട്ടിക ശനിയാഴ്ച പുറത്തിറങ്ങാനിരിക്കേയാണ് ഇക്കാര്യം പുറത്തുവരുന്നത്. സഭയിലെ വൈദികരുടെ സ്ഥലംമാറ്റങ്ങള്‍ സ്വാഭാവികമായും ഈ സമയത്താണ്. എന്നാല്‍ ഇടവക ഭരണത്തില്‍ താല്‍പര്യമില്ലാതെ വരുമാന സ്ഥാപനങ്ങളുടെ തലപ്പത്തും അധികാര കേന്ദ്രങ്ങളിലും വര്‍ഷങ്ങളായി പിടിച്ചിരിക്കുന്നവരെ പറിച്ചുമാറ്റുക എന്ന ലക്ഷ്യവും ഇത്തവണയുണ്ട്.

ഭൂമി ഇടപാടില്‍ ആരോപണ വിധേയരായ ഫാ.ജോഷി പുതുവ, മോണ്‍.സെബാസ്റ്റിയന്‍ വടക്കൂംപാടന്‍ എന്നിവരാണ് മാറ്റം ലഭിക്കുന്നവരില്‍ പ്രമുഖര്‍. അതിരൂപതയിലെ പ്രൊക്യുറേറ്റര്‍ ആയിരുന്ന ഫാ.ജോഷി പുതുവയെ ആരോപണം വന്നതോടെ തത്സഥാനത്തുനിന്ന് നീക്കിയിരുന്നു. ഫാ. സെബാസ്റ്റിയന്‍ മാണിക്കത്താന് താത്ക്കാലിക ചുമതല നല്‍കുകയും ചെയ്തിരുന്നു. മറ്റു പലരുടേയും പേരുകള്‍ ഒരു വിഭാഗം വൈദികര്‍ നേതൃത്വത്തിന് നല്‍കിയിരുന്നുവെങ്കിലും പരിഗണിക്കപ്പെടാതെ പോവകുകയായിരുന്നു. ഇതോടെയാണ് ഫാ.സെബാസ്റ്റിയന്‍ മാണിക്കത്താന് ചുമതല ലഭിച്ചത്. ഇദ്ദേഹത്തോട് വൈദികര്‍ക്ക് എതിര്‍പ്പില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കുറച്ചുകൂടി കരുത്തുള്ളയാള്‍ ഫനാന്‍ഷ്യല്‍ കൗണ്‍സിലിന്റെ ചുമതലയില്‍േക്ക് വരണമെന്നാണ് വൈദികരുടെ ആവശ്യം.

ഭൂമി ഇടപാടില്‍ ആരോപണം നേരിടുന്ന മറ്റൊരു വൈദികന്‍ മോണ്‍.സെബാസ്റ്റിയന്‍ വടക്കുംപാടനാണ്. വിരമിക്കല്‍ പ്രായം കഴിഞ്ഞയാളാണ് ഇദ്ദേഹം. വിരമിക്കല്‍ പ്രായം കഴിഞ്ഞുവെങ്കിലും അതിരൂപത്ക്ക് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ ഇദ്ദേഹത്തെ സജീവമായി നിര്‍ത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അപ്രസക്തമായ ഏതെങ്കിലും പദവിയോ ഇടവക ഭരണമോ നല്‍കി നിലനിര്‍ത്താനാണ് സാധ്യത.

അതേസമയം, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ചില വ്യക്തികള്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കേണ്ടതില്ലെന്നും പോലീസ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. പണം നഷ്ടപ്പെട്ടയാള്‍ക്ക് പരാതിയില്ലെങ്കില്‍ പുറമേ നിന്നുള്ളവരുടെ പരാതിയില്‍ നടപടിയെടുക്കുന്നതില്‍ നിയമപരമായി പിന്‍ബലമില്ലെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ പണം നല്‍കാനുള്ള ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേലിനെതിരെ പരാതി നല്‍കാന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തയ്യാറാകുന്നുമില്ല.

ഭൂമി ഇടപാടില്‍ രണ്ടു വ്യക്തികളായ പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിക്കാരുടെയും ഇടനിലക്കാരന്‍ സാജു വര്‍ഗീസിനെയും പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇതിനു ശേഷമാണ് തുടര്‍ നടപടിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. കൂടുതല്‍ നിയമോപദേശം സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more