1 GBP = 103.12

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം നടത്തി

<strong>ഗ്രേറ്റ് ബ്രിട്ടൻ രൂപതാ കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം നടത്തി</strong>

ഷൈമോൻ തോട്ടുങ്കൽ

ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതാ കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം നടത്തി . ലെസ്റ്റെറിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടന്ന വാർഷിക സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു .രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള വൈദികരും അല്മായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് ആരംഭിച്ചത് .

ഉയിർത്തെഴുന്നേറ്റ ഈശോയുടെ സാന്നിധ്യത്തിന്റെ ആഘോഷമാണ് വിശുദ്ധ കുർബാന, തിരുവചനം വായിക്കുമ്പോഴും ഈശോയുടെ സാന്നിധ്യമാണ് അനുഭവപ്പെടുന്നത്, വിശ്വാസത്തോടും, സ്നേഹത്തോടും,. ഭക്തിയോടും കൂടി വിശുദ്ധ കുർബാനയിൽ കാർമ്മികനും, ആരാധനസമൂഹം ഒന്നായും പങ്കുചേരുമ്പോൾ ആണ് ഈ സാനിധ്യം അനുഭവേദ്യമാകുന്നത്, വിശുദ്ധ കുർബാന മധ്യേ ഉള്ള സന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. ഉത്ഥിതന്റെ സാന്നിധ്യം പ്രഘോഷിക്കാനും, അനുഭവിക്കാനും എല്ലാവര്ക്കും സാധിക്കട്ടെ എന്നും, സന്തോഷത്തിന്റെ ഫലങ്ങൾ അനുഭവിക്കാനും ദൈവിക ജീവൻ ലഭിക്കുവാനും എല്ലാവര്ക്കും സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശുദ്ധ കുർബാനക്ക് ശേഷം, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ഡോ മാർട്ടിൻ തോമസ് ആന്റണി എന്നിവർ ക്ലാസുകൾ നയിച്ചു, കുടുംബ കൂട്ടായ്മ കമ്മീഷന്റെ ചാർജുള്ള സിഞ്ചെല്ലൂസ് വെരി റെവ ഫാ ജോർജ് ചേലക്കൽ, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റെവ ഫാ ഹാൻസ് പുതിയാകുളങ്ങര എം എസ് ടി, വൈദികർ, കുടുംബ കൂട്ടായ്മ കമ്മീഷൻ റീജിയണൽ കോഡിനേറ്റേഴ്‌സ്, പി ആർ ഓ വിനോദ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ സെക്രട്ടറി റെനി സിജു തോമസ് റിപ്പോർട്ട് അവതരിപ്പിക്കുകയും, ജെയിംസ് മാത്യു നന്ദി അർപ്പിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more