1 GBP = 104.17

കുടുംബകൂട്ടായ്‌മ വർഷാചാരണ ഉദ്‌ഘാടനം കാൻെറർബറിയിൽ

കുടുംബകൂട്ടായ്‌മ വർഷാചാരണ ഉദ്‌ഘാടനം  കാൻെറർബറിയിൽ

ഫാ. ടോമി അടാട്ട്, പി ആർ ഓ

കാൻെറർബറി: ഇംഗ്ലണ്ടിലെ ക്രൈസ്തവവിശ്വാസത്തിൻെറ ഈറ്റില്ലമായകാൻെറർബറിയിൽ  ഗ്രേറ്റ്‌ ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കുടുംബകൂട്ടായ്‌മവർഷചാരണം ഔദ്യോഗികമായി ഉദ്ഘാടനംചെയ്യപ്പെടുന്നു.

വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽനവംബർ  29ന്, ഞായറാഴ്ച  (29/11/2020) വൈകുന്നേരം 6മണിക്ക്  നിർവ്വഹിക്കുന്ന   ഉദ്ഘാടനത്തിന് കാൻെറർബറി ഉൾപ്പെടെ ഉള്ളമാർ സ്ലീവാ മിഷന്റെ നേതൃത്വത്തിൽ   ഒരുക്കങ്ങൾപൂർത്തിയായതായി കുടുംബകൂട്ടായ്മ കമ്മീഷൻഅറിയിച്ചു. തത്സമയം ഓരോ സഭാവിശ്വാസിയുംഅതാതു ഭവനങ്ങളിൽ തിരികൾ തെളിച്ചുപങ്കുചേരുന്നതും തുടർന്ന് വരും ദിവസങ്ങളിലുള്ള കുടുംബപ്രാർത്ഥനകളിൽ കുടുംബകൂട്ടായ്‌മവർഷാചരണത്തിൻെറ പ്രത്യേക പ്രാർത്ഥനചൊല്ലുന്നതുമാണ്.
രൂപതയുടെ 8 റീജിയണുകളിലായിവ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം വരുന്നകുടുംബകൂട്ടായ്മകളെ ഊർജസ്വലമാക്കിസഭാമക്കളുടെ വിശ്വാസജീവിതം കൂടുതൽകരുത്തുറ്റത്താക്കിമാറ്റുക എന്ന ലക്ഷ്യത്തെമുൻനിർത്തി ആണ് കുടുംബകൂട്ടായ്മവർഷാചരണം.

രൂപതയുടെ അജപാലനപദ്ധതിയായ ‘ലിവിങ്സ്റ്റോൺസ്’ ലെ നാലാമത്തെ വർഷമായകുടുംബകൂട്ടായ്മ വർഷം  മികവുറ്റതാക്കി മാറ്റുവാൻഉള്ള പരിശ്രമത്തിലാണ്   രൂപതയുടെ വികാരിജനറാൾ  മോൺസിഞ്ഞോർ ജോർജ്ജ് ചേലയ്ക്കൽ, ചെയർമാൻ ഫാദർ ഹാൻസ് പുതിയകുളങ്ങര, കോർഡിനേറ്റർ ഷാജി തോമസ് സെക്രട്ടറി റെനിസിജു എന്നിവരുടെ നേതൃത്വത്തിലുള്ളകുടുംബകൂട്ടായ്മ കമ്മീഷൻ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more