1 GBP = 104.82
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ  രൂപതയുടെ ആഭിമുഖ്യത്തിൽ ഓൾ യൂകെ കരോൾ ഗാനമത്സരം ”𝓠𝓾𝓪𝓷𝓭𝓲𝓼𝓱 2023” ഡിസംബർ 23 ന് വൂസ്റ്ററിൽ…വമ്പൻ സമ്മാനങ്ങൾ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ  രൂപതയുടെ ആഭിമുഖ്യത്തിൽ ഓൾ യൂകെ കരോൾ ഗാനമത്സരം ”𝓠𝓾𝓪𝓷𝓭𝓲𝓼𝓱 2023” ഡിസംബർ 23 ന് വൂസ്റ്ററിൽ…വമ്പൻ സമ്മാനങ്ങൾ

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത  കമ്മീഷൻ ഫോർ ക്വയർ ഒരുക്കുന്ന ഓൾ യൂകെ കരോൾ ഗാനമത്സരം ”𝓠𝓾𝓪𝓷𝓭𝓲𝓼𝓱 2023” ഡിസംബർ 23 ന് വൂസ്റ്ററിലെ ക്രോളി പാരിഷ് ഹാളിൽ ഡിസംബർ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മുതൽ നടത്തപ്പെടുന്നു.ഈ വർഷം മുതൽ ആരംഭിക്കുന്ന കരോൾ ഗാനമത്സരം ”𝓠𝓾𝓪𝓷𝓭𝓲𝓼𝓱 2023” ൽ യൂകെയിലുള്ള എല്ലാ ക്രിസ്‌തീയ സംഘടനകൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. യു കെയിൽ ഉള്ള എല്ലാ മതസ്ഥരായ ആളുകൾക്കും സംഘടനകൾക്കും  പങ്കെടുക്കുവാൻ പറ്റുന്ന രീതിയിൽ ആണ് മത്സരം ക്രമീകരിച്ചിരിക്കുന്നത് .  മത്സരത്തിൽ പങ്കുചേരുവാനാഗ്രഹിക്കുന്ന ടീമംഗങ്ങൾ £50 രജിസ്‌ട്രേഷൻ ഫീസ് അടച്ചു പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഡിസംബർ 8 വെള്ളിയാഴ്ചയാണ് രജിസ്‌ട്രേഷൻ ചെയ്യേണ്ട അവസാന തീയതി.ഒന്നാം സമ്മാനം £500 ട്രോഫി, രണ്ടാം സമ്മാനം £300 ട്രോഫി, മൂന്നാം സമ്മാനം £200 ട്രോഫിയുമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ജോമോൻ മാമ്മൂട്ടിൽ:07930431445

ഫാ.ജോസ് അഞ്ചാനിക്കൽ:07534967966

രജിസ്റ്റർ ചെയ്യാനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://docs.google.com/forms/d/e/1FAIpQLScXMIfX8vh77RqA_wNqYe5zXGmbuZZGe-qGtmsZR8bB66cqzg/viewform

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more