1 GBP = 103.86
breaking news

സിറിയൻ വിമതകേന്ദ്രത്തിൽ റഷ്യൻ ആക്രമണം; 44 മരണം

സിറിയൻ വിമതകേന്ദ്രത്തിൽ റഷ്യൻ ആക്രമണം; 44 മരണം

ഡ​മ​സ്​​ക​സ്​: സി​റി​യ​യി​ലെ വി​മ​ത ശ​ക്തി​കേ​ന്ദ്ര​ത്തി​ൽ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 11 സ്​​ത്രീ​ക​ളും ആ​റ്​ കു​ട്ടി​ക​ളു​മ​ട​ക്കം 44 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 80ൽ ​അ​ധി​കം പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ലും കൂ​ടു​ത​ൽ ​േപ​ർ ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലും മ​ര​ണ​സം​ഖ്യ വ​ർ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്ന്​ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ഇ​ദ്​​ലി​ബ്​ പ്ര​വി​ശ്യ​യി​ലെ സ​ർ​ദാ​ന ന​ഗ​ര​ത്തി​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി​യാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വി​മ​ത​മേ​ഖ​ല​യി​ൽ ഇൗ ​വ​ർ​ഷം ഇ​ത്ര​യും പേ​ർ മ​രി​ച്ച ആ​ക്ര​മ​ണം ആ​ദ്യ​മാ​യാ​ണ്. റ​ഷ്യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ളാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര നി​രീ​ക്ഷ​ണ ഗ്രൂ​പ്​ ഡ​യ​റ​ക​ട്​​ർ റാ​മി അ​ബ്​​ദു​റ​ഹ്​​മാ​ൻ പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പ​ള്ളി​ക്ക്​ സ​മീ​പം തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റി​ലാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നോ​മ്പ്​ തു​റ​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ പ​ള്ളി​യി​ലും പ​രി​സ​ര​ത്തും നി​റ​യെ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്ന​േ​പ്പാ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. ആ​ദ്യം ആ​ക്ര​മ​ണം ന​ട​ത്തി തി​രി​ച്ചു​​പോ​യ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വീ​ണ്ടും തി​രി​ച്ചെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന ‘ഡ​ബി​ൾ ടാ​പ്​’ രീ​തി​യാ​ണ്​ സ​ർ​ദാ​ന​യി​ൽ ഉ​പ​യോ​ഗി​ച്ച​തെ​ന്ന്​ റാ​മി അ​ബ്​​ദു​റ​ഹ്​​മാ​ൻ വ്യ​ക്ത​മാ​ക്കി.

വി​മ​ത ശ​ക്തി​കേ​ന്ദ്ര​മാ​യ ഇ​ദ്​​ലി​ബ്​ പ്ര​വി​ശ്യ​യി​ൽ ഇ​ത്ത​രം വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ സ​മീ​പ​കാ​ല​ത്ത്​ താ​ര​ത​മ്യേ​ന കു​റ​വാ​യി​രു​ന്നു. റ​ഷ്യ​യും ഇ​റാ​നും തു​ർ​ക്കി​യും അം​ഗീ​ക​രി​ച്ച ആ​ക്ര​മ​ണ ര​ഹി​ത മേ​ഖ​ല​യാ​ണ്​ ഇ​ദ്​​ലി​ബ്. ബ​ശ്ശാ​ർ അ​ൽ​അ​സ​ദ്​ സ​ർ​ക്കാ​ർ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്തി​​െൻറ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി​യ വി​മ​ത​ർ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്​ രാ​ജ്യ​ത്തി​​െൻറ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ ഇ​ദ്​​ലി​ബി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more